ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്.
87 അസിസ്റ്റൻറ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്.
വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ)
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ബിരുദാനന്തരബിരുദം / നിയമബിരുദം /നിയമത്തിൽ അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ / എ.ഐ.സി.ഡബ്ലു.എ / എ.സി.എസ് യോഗ്യതാ കോഴ്സസുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. - പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 27
- യോഗ്യത : ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് / ബി.ഇ (ഫുഡ് സയൻസ് / ഫുഡ് സയൻസ് ആൻഡ് ടെക്നോളജി / ഫുഡ് ടെക്നോളജി / ഫുഡ് പ്രോസസിങ് ടെക്നോളജി / ഫുഡ് പ്രിസർവേഷൻ ടെക്നോളജി / ഫുഡ് പ്രൊസസ് എൻജിനീയറിങ് , അഗ്രികൾച്ചറൽ എൻജിനീയറിങ് /ബയോ ടെക്നോളജി / ഇൻഡസ്ട്രിയൽ ബയോടെക്നോളജി / ബയോകെമിക്കൽ എൻജിനീയറിങ് /അഗ്രികൾച്ചറൽ ബയോടെക്നോളജി.
യോഗ്യതാ കോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. - പ്രായപരിധി : 28 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 22
- യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലോ അസോസിയേറ്റ് മെമ്പർഷിപ്പ്.
- പ്രായപരിധി : 28 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ലോ)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : നിയമബിരുദം , സിവിൽകാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലിചെയ്ത പരിചയം.
- പ്രായപരിധി : 33 വയസ്സ്.
തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.ബി.എസ് ,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
ശമ്പളം :
- അസിസ്റ്റൻറ് ജനറൽ മാനേജർ : 60,000-1,80,000 രൂപ.
- മെഡിക്കൽ ഓഫീസർ : 50,000-1,60,000 രൂപ.
വിശദവിവരങ്ങൾ www.fci.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.fci.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ് : 1000 രൂപ.
വനിതകൾ , എസ്.സി , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |