സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (സി.എസ്.ഐ.ആർ) കീഴിൽ ഗുജറാത്തിലെ ഭാവ്നഗറിലുള്ള സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിലായി 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ( ജനറൽ )-4( ജനറൽ-2, ഇ.ഡബ്ല്യു.എസ്-1,ഒ.ബി.സി-1),
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ( ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)-2 (ജനറൽ-1, ഒ.ബി.സി-1),
- ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോഴ്സ് ആൻഡ് പർച്ചേസ്)-2 (ജനറൽ),
- ജൂനിയർ സ്റ്റെനോഗ്രാഫർ-1 (എസ്.സി)
യോഗ്യത : ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്ലസ്ടു/പന്ത്രണ്ടാംക്ലാസ് തത്തുല്യവും കംപ്യൂട്ടർ പ്രാവീണ്യവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവരുടെ പ്ലസ്ടു/പന്ത്രണ്ടാം ക്ലാസ് തത്തുല്യയോഗ്യത അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച് നേടിയതായിരിക്കണം.
ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് പ്ലസ്ടു/പന്ത്രണ്ടാം ക്ലാസ് തത്തുല്യവും മിനിറ്റിൽ 80 ഇംഗ്ലീഷ്/ഹിന്ദി വാക്ക് ഷോർട്ട് ഹാൻഡ് സ്പീഡും ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് : 500 രൂപ. (വനിതകൾക്കും, ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ബാധകമല്ല).
വിശദവിവരങ്ങൾ www.csmcri.res.in എന്ന വെബ്സൈറ്റിൽ.
അപേക്ഷ സമർപ്പിക്കണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |