ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29,31

ബെംഗളുരു ആസ്ഥാനമായുള്ള ഭാരത് ഇലക്ട്രോണിക്സിൽ 50 അപ്രൻറിസ് ഒഴിവ്.
ഉത്തർപ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് അവസരം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
കൂടാതെ സ്ഥാപനത്തിന്റെ കീഴിലുള്ള ബെംഗളൂരുവിലെ സെൻട്രൽ റിസർച്ച് ലബോറട്ടറിയിൽ മെമ്പർ (റിസർച്ച് സ്റ്റാഫ്) തസ്തികയിൽ 8 ഒഴിവുണ്ട്.
സ്ഥിരനിയമനമായിരിക്കും.
അപ്രൻറിസ് : 50
ഒഴിവുകൾ :
- മെക്കാനിക്കൽ എൻജിനീയറിങ് -20 ,
- കംപ്യൂട്ടർ സയൻസ് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് , കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി , കംപ്യൂട്ടർ ടെക്നോളജി ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്) -10 ,
- ഇലക്ട്രോണിക്സ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് , ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ , ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്സ്) -10 ,
- സിവിൽ എൻജിനീയറിങ് -10.
പ്രായപരിധി : 25 വയസ്സ്.
30.11.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി / എസ്.ടി /ഭിന്നശേഷി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കാനായി www.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29.
മെമ്പർ (റിസർച്ച് സ്റ്റാഫ്) : 08
യോഗ്യത : സിഗ്നൽ പ്രൊസസിങ് /കമ്യൂണിക്കേഷൻ ആൻഡ് സിഗ്നൽ പ്രൊസസിങ്/ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെക്നോളജി / കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് /കൺട്രോൾ സിസ്റ്റംസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / കൺട്രോൾ കംപ്യൂട്ടിങ്/ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എം.ഇ / എം.ടെക്.
വിശദവിവരങ്ങൾക്കായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
തപാൽ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
Important Links | |
---|---|
Official Notification for Apprentice | Click Here |
Official Notification for Member (Research Staff) | Click Here |
More Details | Click Here |