ഭാരത് ഇലക്ട്രോണിക്സിൽ 511 എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15
ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 511 എൻജിനീയർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടുവർഷത്തെയും ട്രെയിനി എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും നിയമനമായിരിക്കും.
രണ്ടുവർഷം കൂടി നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
- ട്രെയിനി എൻജിനീയർ I – 308,
- പ്രോജക്ട് എൻജിനീയർ – 203 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്.
ജനറൽ/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാർക്ക് ഫസ്റ്റ് ക്ലാസ് മാർക്കുണ്ടായിരിക്കണം.
എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് പാസ് മാർക്ക് മതി.
- ട്രെയിനി എൻജിനീയർ തസ്തികയിൽ പ്രവൃത്തിപരിചയം ആവശ്യമില്ല.
- പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം :
- ട്രെയിനി എൻജിനീയർ തസ്തികയിൽ 25 വയസ്സ്.
- പ്രോജക്ട് എൻജിനീയർ തസ്തികയിൽ 28 വയസ്സ്.
തിരഞ്ഞെടുപ്പ് : മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടും.
അവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
അപേക്ഷാഫീസ്
- പ്രോജക്ട് എൻജിനീയർ തസ്തികയിൽ 500 രൂപ.
- ട്രെയിനി എൻജിനീയർ തസ്തികയിൽ 200 രൂപ.
എസ്.സി./എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |