Government JobsITI/Diploma JobsJob NotificationsLatest UpdatesPart Time Jobs
ഭാരത് ഇലക്ട്രോണിക്സിൽ 100 അപ്രൻറിസിൻറ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ 100 ഡിപ്ലോമ അപ്രൻറിസിൻറ ഒഴിവ്.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
2017 ഒക്ടോബർ 30-നുശേഷം ഡിപ്ലോമ യോഗ്യത നേടിയവർക്കാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ രേഖാപരിശോധനയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
ഒഴിവുള്ള വിഷയങ്ങൾ :
- മെക്കാനിക്കൽ – 29 ,
- കംപ്യൂട്ടർ സയൻസ് -15 ,
- മോഡേൺ ഓഫീസ് മാനേജ്മെൻറ് ആൻഡ് സെക്രട്ടേറിയറ്റ് പ്രാക്ടീസ് – 10
- ഇലക്ട്രോണിക്സ് – 32 ,
- ഇലക്ട്രിക്കൽ – 8 ,
- സിവിൽ – 6
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
പ്രായപരിധി : 23 വയസ്സ്.
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |