എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.
Airports Authority of India (AAI) Notification 2023 : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
342 ഒഴിവുണ്ട്.
നിയമനം രാജ്യത്ത് എവിടെയും ലഭിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)
- ഒഴിവ് : 9
- യോഗ്യത : ബിരുദം.
- പ്രായം 30 കവിയരുത്.
- ശമ്പളം : 31,000 രൂപ മുതൽ 92,000 രൂപ വരെ.
തസ്തികയുടെ പേര് : സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 9
- യോഗ്യത – ബിരുദം (ബി.കോംകാർക്ക് മുൻഗണന),
രണ്ട് വർഷത്തെ പ്രവർത്തന പരിചയം. - പ്രായം 30 വയസ്സ് കവിയരുത്.
- ശമ്പളം : 36,000-1,11,000 രൂപ.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ)
- ഒഴിവ്-237
- യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- പ്രായം 27 കവിയരുത്.
- ശമ്പളം : 40,000-1,40,000 രൂപ.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്)
- ഒഴിവ്-66
- യോഗ്യത : ബി.കോം/സി.എ./ ഐ.സി.ഡബ്ല്യു.എ./ ദ്വിവത്സര എം.ബി.എ (ഫിനാൻസ് സ്പെഷ്യലൈസേഷൻ).
- പ്രായം : 27 കവിയരുത്.
- ശമ്പളം : 40,000-1,40,000 രൂപ.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്)
- ഒഴിവ്-3
- യോഗ്യത- ഫയർ/ മെക്കാനിക്കൽ ഓട്ടോ മൊബൈൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം.
- പ്രായം 27 കവിയരുത്.
- ശമ്പളം 40,000-1,40,000 രൂപ.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ലോ)
- ഒഴിവ് : 18
- യോഗ്യത- നിയമബിരുദം, അഡ്വക്കേറ്റായി എൻറോൾ ചെയ്യുന്നതിനും കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള യോഗ്യതയുണ്ടായിരിക്കണം.
- പ്രായം : 27 കവിയരുത്.
- ശമ്പളം 40,000-1,40,000 രൂപ.
ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയവർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 1000 രൂപയാണ് ഫീസ്.
വിശദവിവരങ്ങൾ www.aai.aero എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.
Important Links |
|
---|---|
Official Notification | Click Here |
More Info & Apply Online | Click Here |