Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

കേന്ദ്ര പോലീസ് സേനകളിൽ 1876 സബ് ഇൻസ്പെക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15 രാത്രി 11 മണി വരെ.

SSC CPO Notification 2023 : കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സായുധ പോലീസ് സേനകളിൽ 1714, ഡൽഹി പോലീസിൽ 162 എന്നിങ്ങനെയാണ് ഒഴിവുകൾ.

സായുധ പോലീസിലെ 113 ഒഴിവിലും ഡൽഹി പോലീസിലെ 53 ഒഴിവിലും വനിതകൾക്കാണ് അവസരം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 15 വരെ നൽകാം.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.

ബിരുദം 2023 ഓഗസ്റ്റ് 15-നകം നേടിയതായിരിക്കണം.

ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ഫിസിക്കൽ എൻറൻസ്, മെഷർമെന്റ് ടെസ്റ്റുകൾക്ക് മുൻപായി സാധുവായ എൽ.എം.വി. ഡ്രൈവിങ് (മോട്ടോർസൈക്കിൾ ആൻഡ് കാർ) ലൈസൻസ് നേടിയിരിക്കണം.

പ്രായം

2023 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ്. (1998 ഓഗസ്റ്റ് രണ്ടിന് മുൻപോ 2003 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി.വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടന്മാർക്കും സർവീസിന് ആനുപാതികമായി, ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.

ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് വിധവകൾക്കും പുനർവിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.

ശമ്പളം

35,400 രൂപ മുതൽ 1,12,400 വരെ

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് 170 സെ.മീ. ഉയരം (എസ്.ടി. വിഭാഗക്കാർക്ക് 162.5 സെ.മീ.), നെഞ്ചളവ് 80 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 77 സെ.മീ.), നെഞ്ചളവ് വികാസം 85 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 82 സെ.മീ.) എന്നീ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

വനിതകൾക്ക് 157 സെ.മീ. ഉയരമാണ് (എസ്.ടി. വിഭാഗക്കാർക്ക് 154 സെ.മീ.) വേണ്ടത്.

എല്ലാ വിഭാഗക്കാർക്കും ഉയരത്തിനനുസരിച്ച ശരീരഭാരം വേണം.

തിരഞ്ഞെടുപ്പ്

പേപ്പർ-I, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്/ ഫിസിക്കൽ എൻഡ്യൂറൻസ് ടെസ്റ്റ്, മെഡിക്കൽ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്.

പേപ്പർ-I പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് ദൈർഘ്യം. ജനറൽ ഇന്റ ലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോം പ്രിഹെൻഷൻ എന്നിവയിൽ 50 ചോദ്യങ്ങൾ വീതം ആകെ 200 ചോദ്യങ്ങൾ. ആകെ 200 മാർക്ക്.

പേപ്പർ-II പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 200 ചോദ്യങ്ങളാണ് (ആകെ 200 മാർക്ക്) ഉണ്ടാവുക. രണ്ട് പേപ്പറുകളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം.

രണ്ട് പേപ്പറുകൾക്കുംതെറ്റുത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

പേപ്പർ- 1, പേപ്പർ-II പരീക്ഷകളിലെ ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്ക് ജനറൽ വിഭാഗക്കാർക്ക് 30 ശതമാനവും ഒ.ബി.സി, ഇ.ഡബ്ല്യു. എസ്. വിഭാഗക്കാർക്ക് 25 ശതമാ നവും മറ്റുള്ളവർക്ക് 20 ശതമാന വുമാണ്.

എൻ.സി.സി.യുടെ എ,ബി,സി എന്നീ സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്കിന് അർഹതയുണ്ട്. അത് പേപ്പർ- I, പേപ്പർ-II പരീക്ഷകളുടെ മാർക്കിനൊപ്പം ചേർക്കും.

ശാരീരികശേഷി പരിശോധന

പുരുഷന്മാർ:

  • 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം,
  • 6.5 മിനിറ്റിൽ 1.6 കി.മീ. ഓട്ടം,
  • ലോങ് ജമ്പ് -3.65 മീറ്റർ,
  • ഹൈജമ്പ് -1.2 മീറ്റർ,
  • ഷോട്ട്പുട്ട് (16 എൽ.ബി.എസ്.) 4.5 മീറ്റർ.

ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് എന്നിവയ്ക്ക് മൂന്ന് അവസരങ്ങളായിരിക്കും നൽകുക.

വനിതകൾ:

  • 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം,
  • നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം,
  • ലോങ് ജംപ്-2.7 മീറ്റർ (മൂന്ന് അവസരങ്ങൾ),
  • ഹൈ ജംപ്- 0.9 മീറ്റർ (മൂന്ന് അവസരങ്ങൾ).

പരീക്ഷാകേന്ദ്രങ്ങൾ

കർണാടക, കേരള റീജണിലാണ് (കെ.കെ.ആർ.) കേരളവും ലക്ഷദ്വീപും കർണാടകയും ഉൾപ്പെടുന്നത്.

കേരളത്തിൽ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവയാണിവ.

ഉദ്യോഗാർഥിക്ക് മുൻഗണനാ ക്രമത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാ കേന്ദ്രങ്ങളുടെ കോഡ്, ബെംഗളൂരുവിലുള്ള റീജണൽ ഡയറക്ടറേറ്റ് ഓഫീസ് വിലാസം തുടങ്ങിയ വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക.

അപേക്ഷ

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷാഫീസ്.

വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാഫീസ് ഇല്ല.

ഓൺലൈനായാണ് ഫീസടക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15 രാത്രി 11 മണി വരെ.

അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 17 രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് പ്രത്യേക ഫീസുണ്ട്.

Important Links : SSC CPO Notification 2023

For More Info Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!