പട്ന എയിംസിൽ 296 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29
പട്ന എയിംസിൽ 296 അവസരം : ബിഹാറിലെ പട്നയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇതിൽ 200 ഒഴിവുകൾ നഴ്സിങ് ഫീസർ തസ്തികയിലാണ്.
തസ്തിക , ഒഴിവ് , യോഗ്യത , പ്രായം എന്ന ക്രമത്തിൽ ഇനി പറയുന്നു
തസ്തികയുടെ പേര് : നഴ്സിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 200
- യോഗ്യത : ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നാ നേടിയ ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ് / ബി.എസ്.സി നഴ്സിങ് / ബി.എസ്.സി (പോസ്റ്റ് സർട്ടിഫിക്കറ്റ് /പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് യോഗ്യതയും സ്റ്റേറ്റ് ഇന്ത്യൻ നഴ്സിങ് കൗൺ സിലിൽ രജിസ്ട്രേഷനും.
- അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന് സർവകലാശാലയിൽനിന്ന് നേടിയ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി യോഗ്യതയും സ്റ്റേറ്റ് ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തന പരിചയവും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഇക്കണോമിക്സ് /കൊമേഴ്സ് /സ്റ്റാറ്റിസ്റ്റിക്സിൽ മാസ്റ്റർ ബിരുദം.
അല്ലെങ്കിൽ ഇക്കണോമിക്സ് /കൊമേഴ്സ് /സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും മെറ്റീരിയൽ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമയും. അല്ലെങ്കിൽ സർവകലാശാലാ ബിരുദവും മെറ്റീരിയൽ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ മൂന്നുവർഷത്തെ പരിചയം. - പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (എ.സി ആൻഡ് ആർ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്ങിൽ സ്പെഷ്യലൈസ്ഡ് കോഴ്സും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : മെഡിക്കോ സോഷ്യൽ വർക്കർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എം.എ. (സോഷ്യൽ വർക്ക്) / എം.എസ്.ഡബ്ല്യു (മെഡിക്കൽ വർക്കിൽ സോഷ്യൽ സ്പെഷ്യലൈസേഷനോടെ) , കുറഞ്ഞത് 500 കിടക്കകളുള്ള ആശുപത്രിയിൽ അഞ്ചുവർഷത്തെ പ്രവർത്തനപരിചയം.
- പ്രായപരിധി : 18-35 വയസ്സ്.
തസ്തികയുടെ പേര് : സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് യോഗ്യതയും സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് കോഴ്സും നാലുവർഷത്തെ പ്രവർത്തനപരിചയവും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം / തത്തുല്യം.
- അല്ലെങ്കിൽ മെട്രിക്കുലേഷൻ / തത്തുല്യവും അഞ്ചുവർഷത്തെ പരിചയവും.
- ഇംഗ്ലീഷ് , ഹിന്ദി ട്രാൻസ്ക്രിപ്ഷൻ ,ഡിക്റ്റേഷൻ (കംപ്യൂട്ടറിൽ) അറിയണം.
തസ്തികയുടെ പേര് : ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം /തത്തുല്യം.
അല്ലെങ്കിൽ മെട്രിക്കുലേഷൻ / തത്തുല്യവും അഞ്ചുവർഷത്തെ പരിചയവും.
ഇംഗ്ലീഷ് , ഹിന്ദി ട്രാൻസ്ക്രിപ്ഷൻ , ഡിക്റ്റേഷൻ (കംപ്യൂട്ടറിൽ) അറിയണം.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ – കം – ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 25
- യോഗ്യത : ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവർത്തനപരിചയവും.
- പ്രായപരിധി 30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ വാർഡൻ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : മെട്രിക്കുലേഷൻ സ്റ്റോർ കീപ്പിങ് / പബ്ലിക് റിലേഷൻസിൽ പ്രവൃത്തിപരിചയം / സ്റ്റോർ കീപ്പിങ്/ മെറ്റീരിയൽസ് മാനേജ്മെൻറ് /പബ്ലിക് റിലേഷൻസ്/ ഹൗസ് കീപ്പിങ്ങിലുള്ള സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 18-30 വയസ്സ്.
അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , ലീഗൽ അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവും ഉണ്ട്.
അപേക്ഷാഫീസ് :
വനിതകൾക്കും ഇ.ഡബ്ല്യു.എസ് , എസ്.സി , എസ്.ടി വിഭാഗക്കാർക്കും 1200 രൂപ , മറ്റുള്ളവർക്ക് 1500 രൂപ.
ഭിന്നശേഷിക്കാർക്ക് ഫീസില്ല.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾ www.aiimspatna.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29.
Important Links | |
---|---|
Official Notifications & Apply Online | Click Here |
More Details | Click Here |