വീഡിയോ എഡിറ്റർ ഒഴിവ് | കേരള സർക്കാർ ജോലി | താത്കാലിക നിയമനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25
Video Editor Job Vacancy In Information and Public Relations Department : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു.
- ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ,
- ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്,
- ഓൺലൈൻ എഡിറ്റിംഗ്,
- വീഡിയോ ഫുട്ടേജിന്റെ അപ് ലോഡിംഗ്,
- ഡോക്കുമെന്ററികൾ തയ്യറാക്കൽ,
- സോഷ്യൽ മീഡിയയ്ക്കുവേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ, തുടങ്ങിയവയാണ് ചുമതലകൾ.
പ്രായപരിധി : 35 വയസ്.
യോഗ്യത :
വിദ്യാഭ്യസ യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പ്രമുഖ ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്റിംഗിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അഡോബ് പ്രീമിയർ പുതിയ വേർഷനിൽ പ്രാവീണ്യവും. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉള്ള ലാപ് ടോപ് സ്വന്തമായുള്ളത് അഭികാമ്യം.
പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗം അപേക്ഷ സമർപ്പിക്കാം
വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 25 നകം prdinfo23@gmail.com എന്ന ഈ മെയിലിൽ ലഭിക്കണം.