ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്
അവസാന തീയതി : സെപ്റ്റംബർ 29

മലമ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സി. ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ഒരു ക്ലാര്‍ക്ക് കം അകൗണ്ടന്റിന്റെ ഒഴിവുണ്ട്.
ബി.കോം ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 35 വയസ്സില്‍ കവിയാത്ത പ്രായമുള്ളവരും മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത്, പാലക്കാട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയുമാണ് പരിഗണിക്കുന്നത്.
ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ പ്രതിമാസം 15000 രൂപ വേതനത്തിലാണ് നിയമനം.
താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് ബന്ധപ്പെട്ട അസല്‍ രേഖകളുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും.
ഫോണ്‍: 0491 2815111
Important Links | |
---|---|
More Details | Click Here |