Job NotificationsGovernment JobsLatest Updates
സുപ്രീംകോടതിയിൽ 30 കോർട്ട് അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റൻറ് (ജൂനിയർ ട്രാൻസ്ലേറ്റർ) തസ്തികയിൽ 30 ഒഴിവുകളുണ്ട്.
മലയാളം , തമിഴ് , കന്നഡ , അസമീസ് , ബംഗാളി , തെലുങ്ക് , ഗുജറാത്തി , ഉറുദു , മറാഠി , മണിപ്പുരി , ഒഡിയ , പഞ്ചാബി എന്നീ ഭാഷകളിൽ രണ്ട് വീതവും ഹിന്ദിയിൽ അഞ്ചും നേപ്പാളിയിൽ ഒന്നും ഒഴിവുകളാണുള്ളത്.
യോഗ്യത : ഇംഗ്ലീഷും അതത് ഭാഷയും വിഷയങ്ങളായുള്ള ബിരുദവും വിവർത്തനത്തിലെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ്സും അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവർത്തനത്തിൽ രണ്ടുവർഷത്തെ പരിചയവും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി : 27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
ശമ്പളം : 68,771 രൂപ.
വിശദവിവരങ്ങൾ www.sci.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |