Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

റൈറ്റ്സിൽ 170 എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 26

കേന്ദ്ര പൊതുമേഖലാ കമ്പനിയായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്സിൽ (റൈറ്റ്സ്) എൻജിനീയർമാരുടെ 170 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ-50 , ഇലക്ട്രിക്കൽ-30 , മെക്കാനിക്കൽ-90 എന്നിങ്ങനെയാണ് ഒഴിവ്.

തുടക്കത്തിൽ ഒരു വർഷത്തെ കരാറിലായിരിക്കും നിയമനം.

ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

തസ്‌തികയുടെ പേര് : എൻജിനീയർ

  • യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ / ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് /ബി.എസ്.സി എൻജിനീയറിങ് , രണ്ടു വർഷത്തെ പരിചയം.
    കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതാവണം യോഗ്യത.

പ്രായം : 2020 നവംബർ ഒന്നിന് 40 വയസ്സാണ് ഉയർന്ന പ്രായപരിധി.

ഒ.ബി.സി (എൻ.സി.എൽ) , എസ്.സി / എസ്.ടി വിഭാഗക്കാർക്കും അതത് സംവരണ ഒഴിവുകളിലേക്ക് നിയമാനുസൃത വയസ്സിളവുണ്ടാവും. ഭിന്നശേഷിക്കാർക്കും നിയമപ്രകാരമുള്ള വയസ്സിളവുണ്ട്.

അപേക്ഷാഫീസ് : ജനറൽ / ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയും ഇ.ഡബ്ല്യ.എസ് /എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്.

ഓൺലൈനായി ഫീസ് അടയ്ക്കണം.

തിരഞ്ഞെടുപ്പ് : എഴുത്തപരീക്ഷ , അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

ഡൽഹി , ഗുരുഗ്രാം , കൊൽക്കത്ത , ചെന്നൈ , മുംബൈ , ഹൈദരാബാദ് , നാഗ്പുർ എന്നീ കേന്ദ്രങ്ങളിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rites.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 26.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!