ഏഴാം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് ഔഷധിയിൽ അവസരം
അപ്രന്റീസ്,ടെക്നീഷ്യൻ,ഇലക്ട്രിഷ്യൻ തസ്തികകളിൽ അവസരം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
Oushadhi Notification 2023 – ഔഷധിയിൽ അവസരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുണ്ട്.
ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ്.
താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവുകകളുടെ എണ്ണം : 310
യോഗ്യത : ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു.
പ്രായപരിധി : 18 – 41
ശമ്പളം : 12950 രൂപ.
പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം.
300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
തസ്തികയുടെ പേര് : അപ്രന്റിസ്
ഒഴിവുകകളുടെ എണ്ണം : 15
യോഗ്യത : ഏഴാം ക്ലാസ്
പ്രായപരിധി : 18 – 41
ശമ്പളം : 12550 രൂപ
ഒഴിവ് : തിരുവനന്തപുരത്തെ മുട്ടത്തറയിൽ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ
ഒഴിവുകകളുടെ എണ്ണം : 2
യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കൽ/മെക്കാനിക്കൽ), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 20-41
ശമ്പളം : 12550 രൂപ.
ഒഴിവ് : തിരുവനന്തപുരത്തെ മുട്ടത്തറയിൽ.
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
ഒഴിവുകകളുടെ എണ്ണം : 1
യോഗ്യത : ഐ.ടി.ഐ. ഇലക്ട്രീഷ്യൻ, ഹൈടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിചയം.
പ്രായപരിധി : 21- 41
ശമ്പളം : 14750 രൂപ.
ഒഴിവ് : തിരുവനന്തപുരത്തെ മുട്ടത്തറയിൽ
അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും.
വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ കോപ്പി സഹിതം,
ഔഷധി,
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ,
കുട്ടനെല്ലൂർ,
തൃശ്ശൂർ – 680014 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷയിൽ തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
ഫോൺ: 0487-2459800.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
[the_ad id=”13010″]
Important Links |
|
---|---|
More Info | Click Here |