എൻ.ടി.പി.സിയിൽ 177 ഓവർമാൻ/സിർദാർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15
നാഷണൽ തെർമൽ പവർ (എൻ.ടി.പി.സി) മൈനിങ് കോൾ അപേക്ഷ ക്ഷണിച്ചു.
177 ഒഴിവാണുള്ളത്.
ഓവർമാൻ , സിർദാൻ തസ്തികകളിലാണ് അവസരം.
ജാർഖണ്ഡ് , ഒഡിഷ , ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഖനികളിലാണ് ഒഴിവ്.
മൂന്ന് വർഷത്തെ ഫിക്സഡ് ടേം വ്യവസ്ഥയിലാണ് നിയമനം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മൈനിങ് ഓവർമാൻ
- ഒഴിവുകളുടെ എണ്ണം : 74
- യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ.
- ഓവർമാൻ കോംപിറ്റൻ സി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : മൈനിങ് സിർദാർ
- ഒഴിവുകളുടെ എണ്ണം : 103
- യോഗ്യത : പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
- സിർദാർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- സെന്റ് ജോൺസ് ആംബുലൻസ് അസോസിയേഷൻ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് വേണം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 57 വയസ്സ്.
ശമ്പളം : മൈനിങ് ഓവർമാൻ -50,000 രൂപ , മൈനിങ് സിർദാർ – 40,000 രൂപ.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
റാഞ്ചി , റായ്പുർ , ഭുവനേശ്വർ എന്നിവിടങ്ങളിലാണ് എഴുത്തുപരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തു പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണത്തിന് മാറ്റമുണ്ടാകാം.
അപേക്ഷാഫീസ് : 300 രൂപ.
എസ്.സി/ എസ്.ടി/ ഭിന്നശേഷി / വിമുക്തഭടന്മാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി careers.ntpc.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |