Government JobsJob Notifications
നാറ്റ് ഗ്രിഡിൽ ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01
നാറ്റ് ഗ്രിഡിൽ ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടർ ഒഴിവ് : ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുബന്ധിച്ചുള്ള നാഷണൽ ഇന്റലിജന്റ്സ് ഗ്രിഡിൽ (നാറ്റ് ഗ്രിഡ്) ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലെ 9 ഒഴിവിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു.
ജനറൽ സെൻട്രൽ സർവീസിലെ ഗ്രൂപ്പ് എ, ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്.
ലെവൽ -8, ലെവൽ-11, ലെവൽ 12 ശമ്പളസ്കെയിലിലുള്ളവയാണ് തസ്തികകൾ.
ഒഴിവുകൾ-ഡെപ്യൂട്ടി സെക്രട്ടറി:
- ബാങ്കിങ്,
- ട്രാൻസ്പോർട്ട്,
- ഇമിഗ്രേഷൻ,
- എം.സി.എ. എന്നീ വിഭാഗ ങ്ങളിൽ ഓരോ ഒഴിവ് വീതം.
ഡെപ്യൂട്ടി ഡയറക്ടർ:
- കീ മാനേജ്മെന്റിൽ രണ്ടും ലീഗൽ,
- പ്ലാനിങ്,
- കംപ്ലയൻസസ് എന്നിവയിൽ ഒന്നു വീതവും ഒഴിവുകൾ.
കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ്, സ്വയംഭരണ/ സ്റ്റാറ്റ്യൂട്ടറി/ പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണകേന്ദ്രങ്ങൾ, സർവക ലാശാലകൾ എന്നിവയിലെ ഓഫീസർമാർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷഫോമും www.mha.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |