നിഷിൽ അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 28

നിഷിൽ അധ്യാപകർ ഒഴിവ് : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ റീഹാബിലിറ്റേഷൻ സൈക്കോളജിയിലെ പുതിയ എം.ഫിൽ കോഴ്സിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ , ലക്ചറർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ യോഗ്യത : റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ , റീഹാബിലിറ്റേഷൻ സൈക്കോളജി / ക്ലിനിക്കൽ സൈക്കോളജി വകുപ്പിൽ കുറഞ്ഞത് മൂന്നുവർഷത്തെ അധ്യാപന പരിചയം.
ലക്ചറർ തസ്തികയിലെ യോഗ്യത : റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ , റീഹാബിലിറ്റേഷൻ സൈക്കോളജി / ക്ലിനിക്കൽ സൈക്കോളജിയിൽ ക്ലിനിക്കൽ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ , ബയോഡേറ്റ എന്നിവ സഹിതം
അപേക്ഷ
എക്സിക്യൂട്ടീവ് ഡയറക്ടർ ,
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ,
നിഷ് റോഡ് ,
ശ്രീകാര്യം (പി.ഒ) ,
തിരുവനന്തപുരം – 695017
എന്ന വിലാസത്തിലോ nishhr@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം.
വിശദവിവരങ്ങൾക്ക് www.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 28.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |