പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ 119 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
രണ്ട് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകൾ.
അൻറാൻട്ടിക്കൻ റിസർച്ച് ബേസിൽ 34 ഒഴിവും വിവിധ പ്രോജക്ടുകളിലായി 85 ഒഴിവുമാണുള്ളത്.
അൻറാർട്ടിക്കൻ റിസർച്ച് ബേസ് :
ഒഴിവുകൾ :
- വെഹിക്കിൾ മെക്കാനിക്ക്-03 ,
- വെഹിക്കിൾ ഇലക്ട്രീഷ്യൻ-01 ,
- ഓപ്പറേറ്റർ എക്സറ്റിങ് മെഷീൻ-01 ,
- സ്റ്റേഷൻ ഇലക്ട്രീഷ്യൻ -01 ,
- ജനറേറ്റർ മെക്കാനിക്ക് ഓപ്പറേറ്റർ-02 ,
- വെൽഡർ-03 ,
- ബോയിലർ ഓപ്പറേറ്റർ ആൻഡ് മെക്കാനിക്ക് പ്ലംബർ / ഫിറ്റർ-01 ,
- കാർപ്പെൻറർ-02 ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ്-01
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും നാലുവർഷത്തെ പ്രവൃത്തി പരിചയവും.
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : ക്രെയിൻ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും നാലുവർഷത്ത പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : മെയിൽ നഴ്സ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ജനറൽ നഴ്സിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ഓപ്പറേഷൻ തിയേറ്റർ / ഐ.സി.യു പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ ഫിസിക്കൽ സയൻസ് / ഇൻസ്‌ട്രുമെന്റേഷൻ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : റേഡിയോ / വയർലെസ് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പ്ലസ്ടു പാസായിരിക്കണം.
ജനറൽ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് , റേഡിയോ കമ്യൂണിക്കേഷനിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : ഇൻവെൻററി ബുക്ക് കീപ്പിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പ്ലസ്ടു പാസായിരിക്കണം.
കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ഐ.ടി.ഐ. സർട്ടിഫിക്കേഷൻ.
നാലുവർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ / തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഷെഫ് /കുക്ക്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി / കളിനറി ആർട്ട് ഡിപ്ലോമ.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം മതിയാകും.
പ്രോജക്ടുകൾ :
ഒഴിവുകൾ :
- പ്രോജക്ട് സയൻറിസ്റ്റ് I -42 ,
- പ്രോജക്ട് സയൻറിസ്റ്റ് II- 21 ,
- പ്രോജക്ട് സയൻറിസ്റ്റ് III-03 ,
- പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ്- 04 ,
- ഓഫീസർ (അഡ്മിൻ / ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് / പി.ആൻഡ് എസ്) – 5 ,
- എക്സിക്യൂട്ടീവ് അസിസ്റ്റൻറ് (അഡ്മിൻ / ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് / പി.ആൻഡ് എസ്) – 10.
യോഗ്യത :
പ്രോജക്ട് സയൻറിസ്റ്റ് തസ്തികകളിലേക്ക് വിവിധ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിങ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഓഫീസർ തസ്തികയിലേക്ക് ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പരിചയവുമാണ് യോഗ്യത.
എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് ബിരുദവും ആറുവർഷത്തെ പരിചയവുമാണ് യോഗ്യത.
പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്ക് സയൻസ് ബിരുദം / എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ncpor.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification for Antarctica Research Base (NCPOR/11/21) | Click Here |
Apply Online : Antarctica Research Base (NCPOR/11/21) | Click Here |
Official Notification for Projects (NCPOR/09/2021) | Click Here |
Apply Online : Projects (NCPOR/09/2021) | Click Here |
More Details | Click Here |