Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

എൻ.ബി.ഇ.എം.എസ്സിൽ 42 ഓഫീസ് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

ന്യൂഡൽഹിയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ 42 ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-03 , എസ്.സി-01 , ഒ.ബി.സി-04)
  • യോഗ്യത : ബിരുദം.
  • പ്രായപരിധി : 27 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 30 (ജനറൽ-05 , എസ്.സി-06 , എസ്.ടി-03 , ഒ.ബി.സി-16)
  • യോഗ്യത : സീനിയർ സെക്കൻഡറി പരീക്ഷ പാസായിരിക്കണം.
  • കംപ്യൂട്ടർ പ്രാവീണ്യം വേണം.
  • പ്രായപരിധി : 27 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 04 (ജനറൽ -02 , എസ്.സി-01 , ഒ.ബി. സി-01)
  • യോഗ്യത : മാസ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായുള്ള ബിരുദമോ കൊമേഴ്സ് ബിരുദമോ ആണ് യോഗ്യത.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.

വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 1600 രൂപ + ജി.എസ്.ടി.

എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.natboard.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ ജൂലായ് 15 മുതലാണ് സ്വീകരിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!