MIDHANI : 27 അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 23
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ മിശ്രധാതു
നിഗം ലിമിറ്റഡിൽ രണ്ട് വിജ്ഞാപനങ്ങളിലായി 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ MDN/HR/FTC/3/2021 പ്രകാരം മെറ്റലർജി വിഭാഗത്തിൽ
അസിസ്റ്റൻറ് തസ്തികയിലെ 21 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തൽസമയ തിരഞ്ഞെടുപ്പിലൂടെയായിരിക്കും നിയമനം നടത്തുക.
ആകെ ഒഴിവുകളിൽ ജനറൽ- 08 , ഇ.ഡബ്ലൂ.എസ്- 2. ഒ.ബി.സി -6 , എസ്.സി-3 , എസ്.ടി-2
എന്നിങ്ങനെയാണ് സംവരണം.
മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും
ഒരുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ശമ്പളം : 27,090 രൂപ.
പ്രായപരിധി : 35 വയസ്സ്.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം ഏപ്രിൽ 17 – ന്
ഹൈദരാബാദിലെ മിധാനി ടൗൺഷിപ്പിൽ പ്രവർത്തിക്കുന്ന Brahm Prakash DAV സ്കൂളിൽ
സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എത്തണം.
പരസ്യവിജ്ഞാപന നമ്പർ MDN/HR/R8/NE/3/21 പ്രകാരം നാല് തസ്തികകളിലായി ഏഴ്
ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജൂനിയർ ടെക്നീഷ്യൻ (ഫീൽഡ് ട്രയൽസ്) -01 , CNC ഫൈബർ കട്ടിങ് മെഷീൻ ഓപ്പറേറ്റർ-01 ,
ഹൈഡ്രോളിക് പ്രസ് / ബാലിസ്റ്റിക് പാനൽ മൗൾഡിങ് മെഷീൻ ഓപ്പറേറ്റർ-01 , സീനിയർ
ഓപ്പറേറ്റീവ് ട്രെയിനി (മെൽറ്റ്സ്-3) എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.
റോഹ്തക് , ഹൈദരാബാദ് കേന്ദ്രങ്ങളിലായിരിക്കും ഒഴിവുകൾ.
താത്പര്യമുള്ളവർ ഏപ്രിൽ 23 – ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി midhani-india.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 23.
Important Links | |
---|---|
Official Notification for Non – Executive Post | Click Here |
Official Notification for Assistant | Click Here |
More Details | Click Here |