ബി.ഇ.സി.ഐ.എല്ലിൽ 1679 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ 1679 ഒഴിവ്.
സ്കിൽഡ് സെമി സ്കിൽഡ് / അൺ സ്കിൽഡ് വിഭാഗത്തിലാണ് ഒഴിവ്.
പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.
ഇലക്ട്രിസിറ്റി / പവർ സെക്ടർ എന്നീ മേഖലകളിലാണ് അവസരം.
ബി.ഇ.സി.ഐ.എൽ നടത്തുന്ന സ്കിൽ ഡെവലപ്മെൻറ് കോഴ്സ് പൂർത്തിയാക്കുന്നവർക്കാണ് നിയമനം ലഭിക്കുക.
ശിവ്പുരി , അഗർ , ഝാബുവ ,നോയിഡ എന്നിവിടങ്ങളിലാണ് പരിശീലനം.
പരിശീലനത്തിനായി കോഴ്സ് ഫീ ഈടാക്കും.
ബന്ധപ്പെട്ട തസ്തികയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെൻറ് , ഇലക്ട്രിക്കൽ എക്വിപ്മെൻറ് സേഫ്റ്റി മെഷേഴ്സ്
യോഗ്യത : ഇലക്ട്രിക്കൽ / വയർമാൻ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
എൻജിനീയറിങ്ങിൽ ബിരുദം , ഡിപ്ലോമ.
അല്ലെങ്കിൽ ഇലക്ട്രിക്കൽ സേഫ്റ്റി സർട്ടിഫിക്കറ്റ്.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെൻറ് (സേഫ്റ്റി മെഷേഴ്സ്)
യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ലിപിക്
യോഗ്യത : പ്ലസ്ടുവും ഒരുവർഷത്തെ ഡി.സി.എ / പി.ജി.ഡി.സി.എ ഇംഗ്ലീഷ് , ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം.
തസ്‌തികയുടെ പേര് : ബിൽമാൻ
യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
വയർമാൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
രജിസ്ട്രേഷൻ ഫീസ് : 590 രൂപ.
എസ്.സി / എസ്.ടി/ ഭിന്നശേഷിക്കാർക്ക് 295 രൂപ.
എൻ.ഇ.എഫ്.ടി / ആർ.ടി.ജി.എസ് /ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |