CCRH : 5 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിക്ക് കീഴിൽ ഊട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ്സ് റിസർച്ച് ഇൻ ഹോമിയോപ്പതിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 09/2021.
ഹോർട്ടിക്കൾച്ചർ വിഭാഗത്തിലാണ് ഒഴിവുള്ളത്.
കരാർ നിയമനമാണ്.
പരസ്യവിജ്ഞാപന നമ്പർ 07/2021 പ്രകാരം നോയിഡയിലെ DDPR സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോമിയോപ്പതിയിൽ ബോട്ടണി വിഭാഗത്തിൽ ജൂനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവ് എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
ആറ് മാസത്തെ കരാർ നിയമനമായിരിക്കും.
ശമ്പളം : 31,000 രൂപ.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
drccrhrecruitment@gmail.com എന്ന ഇ – മെയിൽ മുഖേനയാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.
ഊട്ടി കേന്ദ്രത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.
നോയിഡ കേന്ദ്രത്തിലേക്ക് ഏപ്രിൽ 27 – ന് മുൻപായും അപേക്ഷകൾ അയയ്ക്കുക.
വിശദവിവരങ്ങൾക്ക് www.ccrhindia.nic.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |