Malappuram District Latest Jobs 2023 : കേരള PSC വഴി അല്ലാതെ ഇപ്പോൾ അപേക്ഷിക്കാവുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും പുതിയ താത്കാലിക സർക്കാർ ജോലികൾ ചുവടെ ചുവടെ ചേർക്കുന്നു.⇓
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
മലപ്പുറം : മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്‌സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 04933 239217.
ഫാര്‍മസിസ്റ്റ് നിയമനം
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372
ലാബ് ടെക്‌നീഷ്യൻ നിയമനം
ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖം ഡിസംബര്‍ 28ന് രാവിലെ പത്തുമണിക്ക് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9446250324.
വണ്ടൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ താൽക്കാലിക തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത വിവരങ്ങൾ
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
ഗവ. അംഗീകൃത എ.എൻ.എം കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസിന്റെ യോഗ്യത.
ഫാർമസിസ്റ്റ്
ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ പുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത.
ലാബ് ടെക്നീഷ്യൻ
ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി കോഴ്‌സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്‌തികയുടെ യോഗ്യത.
മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും
ഇന്റർവ്യൂ വിവരങ്ങൾ
🔹ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്
തസ്തികയുടെ അഭിമുഖം ഡിസംബർ 23ന് രാവിലെ 11 മണിക്കും
🔹ഫാർമസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30നും നടക്കും
🔹ലാബ് ടെക്‌നീഷ്യൻ
തസ്‌തികയുടേത് ഉച്ചക്ക് 12.30നും മലപ്പുറം വണ്ടൂർ ഗവ.താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് ഇന്റർവ്യൂനു നേരിട്ട് എത്തിച്ചേരണം