കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രോജക്ട് അസ്സോസിയേറ്റ്/അക്കൗണ്ടന്റ് ഒഴിവ്
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
Kerala Water Authority (KWA) Notification 2022 : കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ആകെ 25 ഒഴിവാണുള്ളത്.
ഒരുവർഷത്തേക്കാണ് നിയമനം.
പിന്നീട് ഒരുവർഷംകൂടി നീട്ടി നൽകിയേക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 20
ശമ്പളം : പ്രതിദിനം 1455 രൂപ എന്ന നിരക്കിൽ മാസം പരമാവധി 39,285 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം.
അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം : 2022 ജനുവരി 01-ന് 35 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : അക്കൗണ്ടന്റ്
ഒഴിവുകളുടെ എണ്ണം : 05.
ശമ്പളം : പ്രതിദിനം 755 രൂപ എന്ന നിരക്കിൽ മാസം പരമാവധി 20,385 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം.
അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം: 2022 ജനുവരി 01-ന് 35 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വാട്ടർ അതോറിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റായ www.kwa.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |