ചലച്ചിത്ര അക്കാദമിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയിൽ മൂന്ന് ഒഴിവ്.
ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
തപാൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ചലച്ചിത്ര പഠനം/മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സമാന വിഷയങ്ങളിലുള്ള 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദം.
- പ്രായപരിധി : 36 വയസ്സ്.
- വേതനം : 29,700 രൂപ.
തസ്തികയുടെ പേര് : ആർക്കെവ്സ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ചലച്ചിത്രപഠനത്തിൽ ബിരുദാനന്തരബിരുദം. ആർക്കൈവ്സ് ആൻഡ് റെക്കോഡ്സ് മാനേജ്മെൻറിൽ നാഷണൽ ആർക്കെവ്സ് ഓഫ് ഇന്ത്യയിലെ സ്കൂൾ ഓഫ് ആർക്കൈവ് സ്റ്റഡീസിൽ നിന്നുള്ള ഡിപ്ലോമ അഭിലഷണീയ യോഗ്യത.
- പ്രായപരിധി : 36 വയസ്സ്.
- വേതനം : 29,700 രൂപ.
തസ്തികയുടെ പേര് : ലൈബ്രേറിയൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം.
ഓട്ടോമേറ്റ്ഡ് ലൈബ്രറി സിസ്റ്റം മാനേജ് ചെയ്യുന്നതിലുള്ള പരിജ്ഞാനം അഭിലഷണീയം. - പ്രായപരിധി : 36 വയസ്സ്.
- വേതനം : 22,950 രൂപ.
വിശദവിവരങ്ങൾക്കായി www.keralafilm.com എന്ന വെബ്സൈറ്റ് കാണുക.
സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി
സെക്രട്ടറി,
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി,
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്,
സൈനിക സ്കൂൾ പോസ്റ്റ്,
കഴക്കൂട്ടം , തിരുവനന്തപുരം 695585 എന്ന വിലാസത്തിലേക്കാ cifra@chalachitraacademy.org എന്ന മെയിലിലേക്കോ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |