Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala PSC Updates10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ തസ്തികയിൽ അവസരം

കേരള PSC വിഞ്ജാപനം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

പത്താം ക്ലാസ് ജയം + ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ തസ്തികയിൽ ജോലി നേടാം

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • സ്ഥാപനം : കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
  • തസ്തികയുടെ പേര് : ഓവർസിയർ
  • ഒഴിവുകളുടെ എണ്ണം : 01 (one)
  • ശമ്പളം : 16,300 രൂപ മുതൽ 28,600 രൂപ വരെ
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • യോഗ്യത :
  1. പത്താം ക്ലാസ് (എസ്.എസ്.എൽ.സി.) ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നൽകുന്ന സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിലുള്ള മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് ജയം + ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 മെയ് 05-ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Job Summary
Department Kerala State Cashew Development Corporation Limited
Post Name Overseer
Category No 068/2021
Educational Qualification (1)SSLC or its Equivalent.
(2)Three years diploma in Civil/ Mechanical/ Electrical Engineering awarded by the Board of Technical Education, Government of Kerala or its Equivalent.
Scale of Pay Rs.16,300/- to Rs.28,600/-
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 05 May 2021

ഒഴിവുകളുടെ എണ്ണം : 01

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

  • 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1985 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യതകൾ :

      1. പത്താം ക്ലാസ് (എസ്.എസ്.എൽ.സി.) ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
      2. കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നൽകുന്ന സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിലുള്ള മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05.

Important Links
Official Notification : Malayalam Click Here
Official Notification : English Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!