Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീചിത്രയിൽ അവസരം

അഭിമുഖ തീയതി : മേയ് 4,6

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 33 ഒഴിവ്.

30 ജനറൽ അപ്രൻറിസ് ഒഴിവാണ്.

അപ്രൻറിസുകൾക്ക് ഒരു വർഷത്തെ പരിശീലനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : ജനറൽ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 35 വയസ്സ്.
  • സ്റ്റൈപെൻഡ് : 9,000 രൂപ.

അഭിമുഖ സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസിൽ.

അഭിമുഖ തീയതി : മേയ് 4 രാവിലെ 9 മണിക്ക്.


തസ്‌തികയുടെ പേര് : ജൂനിയർ പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിയോതെറാപ്പി ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും ക്ലിനിക്കൽ റിസർച്ച് പ്രവൃത്തിപരിചയവും അഭിലഷണീയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 16,000 രൂപ.

അഭിമുഖസ്ഥലം : ശ്രീചിത്ര കാമ്പസിലെ മൂന്നാം നിലയിലെ മിനി കോൺഫറൻസ് ഹാളിൽ.

അഭിമുഖ ദിവസം : മേയ് 4 രാവിലെ 10 മണിക്ക്.


തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത :
  1. ബി.എസ്.സിയും ഒരു വർഷത്തെ ന്യൂറോ ടെക്നോളജി സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ
  2. ബി.എസ്.സിയും രണ്ട് വർഷത്തെ ന്യൂറോ ടെക്നോളജി സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ
  3. ന്യൂറോ ടെക്നോളജി ബി.എസ്.സിയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം അഭിലഷണീയം.
  • പ്രായപരിധി : 35 വയസ്സ്

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെ.

തിരഞ്ഞെടുപ്പ് സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസിൽ.

തിരഞ്ഞെടുപ്പ് തീയതി : മേയ് 6 രാവിലെ 9 മണിക്ക്.

വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for General Apprentice Click Here
Official Notification for Junior Project Assistant Click Here
Official Notification for Technical Assistant Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!