Kerala PSC Exam Instructions to Candidates Appearing for OMR Test
Kerala PSC Exam Instructions to Candidates Appearing for OMR Test : പി.എസ്.സി.പ്രിലിമിനറി പരീക്ഷ എഴുതാൻ പോവുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. (ഇക്കാര്യങ്ങൾ അറിയുന്നവരും അറിയാത്തവരും നമുക്കിടയിൽ ഉണ്ടാവും. അറിയാത്തവർക്ക് ഒരു സഹായമാവട്ടെ എന്ന ഉദ്ദേശത്തിലാണ് ഇക്കാര്യങ്ങൾ ഇവിടെ ചേർക്കുന്നത്.)
Kerala PSC Exam Instructions : പി.എസ്.സി. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്
- PSC പ്രിലിമിനറി പരീക്ഷയുടെ ഹാൾ ടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ ലഭ്യമാണ്. പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.(പരീക്ഷക്ക് പോകുന്ന സമയം പ്രിൻ്റ് എടുക്കാൻ ശ്രമിക്കരുത്. )
- ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അവനവൻ്റെ പരീക്ഷ തീയതി, എക്സാം സെൻ്റർ ഇവ മനസ്സിലാക്കി വെക്കുക. (എല്ലാവർക്കും ഒരേ ദിവസം അല്ല പരീക്ഷ നടക്കുന്നത്)
- പരീക്ഷ സെന്ററിനെ കുറിച്ച് മുമ്പേ ഒരു ധാരണ ഉണ്ടക്കിവേക്കുന്നത് നല്ലതായിരിക്കും(വീട്ടിൽ നിന്നും എക്സാം സെന്ററിലേക്ക് എത്ര ദൂരം ഉണ്ട്, എങ്ങനെ എക്സാം നടക്കുന്ന സ്കൂളിലേക്ക് എത്തിപ്പെടാം, ബസ്സ് സർവീസ് ഉണ്ടോ, തുടങ്ങിയ കാര്യങ്ങൾ)
- പരീക്ഷ സെൻ്ററിലേക്ക് നേരത്തെ എത്താൻ ശ്രമിക്കുക (ധൃതി പിടിച്ച് പോവാതിരിക്കുക)
- പരീക്ഷക്ക് പോവുമ്പോൾ ഹാൾ ടിക്കറ്റിന് ഒപ്പം ഒർജിനൽ ഐ.ഡി കാർഡ്,പേന,എന്നിവ ഉദ്യോഗാർത്ഥി കയ്യിൽ കരുതണം.(ഏതൊക്കെ ഐഡി കാർഡ് പറ്റും എന്നുള്ളത് ഹാൾ ടിക്കറ്റിൽ ഉണ്ട്.)
- നീല,കറുപ്പ് ഈ രണ്ടു നിറത്തിൽ ഉള്ള പേന മാത്രമേ ഉപയോഗിക്കാവൂ.( നിങ്ങൾക്ക് അനുയോജ്യമായ നിറത്തിൽ ഉള്ള പേന രണ്ടെണ്ണം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും)
- മാസ്ക് ധരിക്കാൻ മറക്കരുത്.( മറ്റു കോവിഡ് പ്രോട്ടോകോൾ പാലിക്കുക)
- പരീക്ഷക്ക് എത്തുന്ന ഉദ്യോഗാർഥികൾ അവരുടെ ബാഗ്, വാച്ച്, പേഴ്സ്, മൊബൈൽ, മറ്റു സാധനങ്ങൾ എല്ലാം എക്സാം സെൻ്ററിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കേണ്ടത് ആണ്.( ആയതിനാൽ പരീക്ഷക്ക് പോവുമ്പോൾ ആവശ്യമുള്ള വസ്തുക്കൾ മാത്രം കയ്യിൽ കരുതുക)
- പരീക്ഷക്ക് പോവുമ്പോൾ നിങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റ് ഒന്നും കൊണ്ട് പോവേണ്ട അവശ്യം ഇല്ല.
Note :
പരീക്ഷാഹാളിൽ കർശന നിയന്ത്രണം
സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.
സമയം അറിയാൻ ബെല്ലടി മാത്രം
പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.
7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.
- പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
- പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ് - പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
- പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
- പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
- പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്
പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ
- അഡ്മിഷൻ ടിക്കറ്റ്
- അസൽ തിരിച്ചറിയൽ രേഖ
- നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന
Exam എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- To Know Latest Job News & Kerala PSC Updates : Click Here