കേരള ബാങ്ക് ശാഖകളിൽ ഗോൾഡ് അപ്രൈസർ ഒഴിവ്
കേരള ബാങ്കിൻ്റെ വിവിധ ശാഖകളിൽ ഗോൾഡ് അപ്രൈസർമാരാവാം.
Job opportunities for Gold Appraisers
Kerala Bank Notification 2024 for Gold Appraisers : Applications are invited for the vacancies of Gold Appraisers (Temporary Appointment) for various branches of Kerala Bank.
കേരള ബാങ്കിൻ്റെ വിവിധ ശാഖകളിൽ ഗോൾഡ് അപ്രൈസർമാരാവാം.
- കണ്ണൂർ,
- കാസർകോട്,
- പാലക്കാട്,
- മലപ്പുറം എന്നിവയൊഴികെയുള്ള ജില്ലകളിലാണ് അവസരം.
താത്കാലികാടിസ്ഥാനത്തിൽ കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.
യോഗ്യത: സ്വർണത്തിൻ്റെ മാറ്റ് പരിശോധിക്കുന്നതിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനം/ ഏജൻസി നൽകിയ സർട്ടിഫിക്കറ്റ്/ ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അഗ്വത്വം ഉണ്ടായിരിക്കണം.
സ്വർണപ്പണിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 20-60 വയസ്സ്.
ഒന്നിൽ കൂടുതൽ ജില്ലയിലേക്ക് അപേക്ഷിക്കാൻ പാടില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
കേരളബാങ്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ, ബാങ്കിൻ്റെ റീജണൽ ഓഫീസുകളിലോ ജില്ലാ കേന്ദ്രങ്ങളിലോ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31
വിശദ വിവരങ്ങൾ www.keralabank.co.in-ൽ ലഭ്യമാണ്.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |