ആർമിയിൽ എൻ.സി.സി സ്പെഷ്യൽ എൻട്രി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ഇന്ത്യൻ ആർമി എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കീം 50 -ാമത് കോഴ്സ് (ഒക്ടോബർ 2021) ഷോർട്ട് സർവീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
അവിവാഹിതർക്കാണ് അവസരം.
ആർമി പേഴ്സണലുകളുടെ ബാറ്റിൽ കാഷ്വാലിറ്റി വാർഡിലേക്കും ഇതിലെ ഒഴിവുകൾ പരിഗണിക്കും.
ഒഴിവുകൾ :
- എൻ.സി.സി പുരുഷന്മാർ- 50 (45 – ജനറൽ കാറ്റഗറി , 5 – വാർഡ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റി) ,
- എൻ.സി.സി വനിതകൾ 5 (4 ജനറൽ കാറ്റഗറി , 1 – വാർഡ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റി).
യോഗ്യത :
എല്ലാവർഷവും 50 ശതമാനം മാർക്കോടെ നേടിയ ബിരുദം അല്ലെങ്കിൽ തത്തുല്യം , സീനിയർ ഡിവിഷൻ / ഡബ്ല്യൂ.ജി ഓഫ് എൻ.സി.സിയിൽ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ചിരിക്കണം.
അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ മുൻവർഷത്തെ മാർക്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും അഭിമുഖസമയത്ത് 50 ശതമാനം മാർക്ക് തെളിയിക്കുന്ന മുഴുവൻ മാർക്ക് ലിസ്റ്റ് ഹാജരാക്കുകയും വേണം.
ബിരുദം പാസായവർ അവരുടെ സർട്ടിഫിക്കറ്റ് 2021 ഒക്ടോബർ ഒന്നിനകം ഡയറക്ടർ ജനറൽ ഓഫ് റിക്രൂട്ടിങ്ങിന് മുൻപിൽ ഹാജരാക്കിയിരിക്കണം.
ഇപ്പോൾ കോഴ്സ് ചെയ്യുന്നവർ ഇതേ തീയതിക്കകം ബിരുദം പാസായതിൻെറ രേഖ ഹാജരാക്കണം.
വാർഡ്സ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാകുകയോ ചെയ്തവരുടെ മക്കൾക്കാണ് അവസരം.
പ്രായം : 19-25 വയസ്സ്.
01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
02 ജൂലായ് 1996 – നും 01 ജൂലായ് 2002 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
രണ്ട് തിയതികളും ഉൾപ്പെടെ തിരഞ്ഞെടുപ്പ്.
ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുപ്പിനായി ക്ഷണിക്കും.
അലഹബാദ് , ഭോപ്പാൽ , ബെംഗളൂരു , കപൂർത്തല എന്നിവിടങ്ങളിൽവെച്ചായിരിക്കും തിരഞ്ഞെടുപ്പ്.
രണ്ട് സ്റ്റേജിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |