Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesPart Time Jobs

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Table of Contents

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.


Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


🆕 ജിയോളജി അതിഥി അധ്യാപക നിയമനം | Jobs In Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 15 നു രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ വച്ച് നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് മുൻപായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം


🆕 കിറ്റ്സിൽ താൽക്കാലിക നിയമനം | Jobs In Kerala

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org, ഫോൺ: 0471 2327707, 2329468.


🆕 സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും വരുന്ന ഒരു വർഷ കാലത്തേക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 18 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർഥികൾ പ്രസ്തുത വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതികളിലും സമയത്തും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.


🆕 ഐ ടി ഓഫീസർ നിയമനം |  jobs in Kerala

തിരുവനന്തപുരം : നഗരകാര്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.principaldirectorate.lsgkerala.gov.in സന്ദർശിക്കുക.

ഇമെയിൽ: auegskerala24@gmail.com.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിലാസം:  എ യു ഇ ജി എസ് സ്റ്റേറ്റ് സെൽ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ഒന്നാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം


🆕 ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ | jobs in kerala

കോട്ടയം: വനിതാ ശിശു വികസനവകുപ്പ് കോട്ടയം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുകീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ കോട്ടയം ജില്ലാതല കൺട്രോൾ റൂമിലേക്ക് ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബർ 25 വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം – 686001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാമാതൃക http://wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്


🆕 ട്രേഡ്സ്മാൻ നിയമനം | Jobs In Kerala

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ആട്ടോമൊബൈൽസ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് 2024-25 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. ദിവസ വേതനം 755 രൂപ. പ്രായപരിധി 18-45 വയസ്. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ഒക്ടോബർ 21 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in  വെബ്സൈറ്റിൽ ലഭ്യമാണ്.


🆕 വാക്ക് ഇന്‍ ഇന്റര്‍വ്യു | Interview Jobs

ആലപ്പുഴ : നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആശവര്‍ക്കര്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും തനത് വാര്‍ഡില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 271061.


🆕 ഡി.ടി.പി/DEO ഓപ്പറേറ്റർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.


🆕 ആയുഷിൽ ഒഴിവ്

കോട്ടയം: ജില്ലയിൽ ആയുഷ് സ്ഥാപനങ്ങളിൽ തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കസ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 16 വൈകിട്ട്് അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് kerala.gov.in-careers opportunities-National AYUSH mission  സന്ദർശിക്കുക. ഫോൺ: 0481-2991918


🆕  എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അപ്രന്റീസ് ട്രെയിനി

ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും സിവില്‍ സ്ട്രീമില്‍ ഐ.ടി.ഐ, മൂന്ന് വര്‍ഷ ഡിപ്ലോമ, ബിടെക് എന്നീ കോഴ്സുകള്‍ പാസായവരുമായ പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്റ്റൈപെന്റോടുകൂടി തദ്ദേശസ്വയം ഭരണവകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിയമനം നല്‍കുന്നു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ടി. സി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പായി ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.


🆕 ആയുഷ് സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍,  ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍,  ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 2024 ഒക്ടോബര്‍ ഏഴിന് പ്രായപരിധി 40 വയസ്സ് കവിയരുത്.  ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എമ്മും കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ക്കു വേണ്ട യോഗ്യത. ശമ്പളം: പ്രതിമാസം 15,000 രൂപ. ആയുര്‍വേദ തെറാപിസ്റ്റിന് ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് വിജയമാണ് യോഗ്യത. ശമ്പളം: പ്രതിമാസം 14,700 രൂപ. അംഗീകൃത സ്ഥാപനത്തില്‍  നിന്നും പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് അനുവദിക്കും.

നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 15 ന് കല്‍പ്പാത്തിയിലെ ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നടക്കും. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് രാവിലെ 11 മണിക്കുമാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം  വാക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തണം.


🆕 വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒഴിവ്

മലപ്പുറം : താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളേജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം. പ്രായം 50 കവിയരുത്. ദിവസവേതനം: 660 രൂപ


🆕 ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

രാജാക്കാട് സർക്കാർ ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 16 രാവിലെ 10.30 ന് നടക്കും. തസ്തിക: അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ (എ.സി.ഡി)
യോഗ്യത എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
രണ്ട് വർഷ മെക്കാനിക്കൽ ഗ്രൂപ്പ്-1 ട്രേഡിലുള്ള NTC/NAC യും മുന്നുവർഷത്തെ പ്രവൃത്തി പരിചയവും.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868241813, 9895707399.


🆕 ടെക്‌നിക്കൽ അസിസ്റ്റന്റ് അഭിമുഖം 21ന് | technical jobs in kerala

സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 18നും 25നും ഇടയിൽ.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും കൗൺസിലിങിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.

താത്പര്യമുള്ളവർ ഒക്ടോബർ 21 രാവിലെ 10.30ന്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241


🆕 വാക് ഇന്‍ ഇന്റര്‍വ്യു

ആലപ്പുഴ : പത്താംതരം പാസായ വിദ്യാര്‍ഥികളില്‍ തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എ അല്ലെങ്കില്‍ എംഎസ്ഡബ്ല്യു അല്ലെങ്കില്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത.  പ്രായപരിധി 20 വയസ് മുതല്‍ 35  വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സമഗ്രശിക്ഷാ കേരള ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2239655, ബ്ലോഗ്: http://ssaalappuzha.blogspot.com.


🆕 സ്‌കിൽ സെന്റർ അസിസ്റ്റന്റ് നിയമനം

കണ്ണൂർ : സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്‌റോളിൽ നിന്നും എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നുമുള്ള എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ കോഴ്‌സുകൾ പാസായവരെ പരിഗണിക്കും. പ്രായപരിധി 20 മുതൽ 35 വയസ്സ് വരെ.  ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും സഹിതം ഒക്ടോബർ 14 ന് ഉച്ചക്ക് ഒരു മണിക്ക് ട്രെയിനിംഗ് സ്‌കൂളിന് സമീപത്തെ എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972 707993.


🆕 ഡിടിപിസി കണ്ടൻറ് റൈറ്റർമാരെ തേടുന്നു

ഡി.റ്റി.പി.സിയുടെ കണ്ടൻറ് റൈറ്റർ, ഡിസൈനേഴ്‌സ് എന്നീ സേവനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കണ്ടന്റ് റൈറ്റർ കാറ്റഗറി ഒന്ന്: സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം. ടൂറിസവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ എഴുതി പരിചയം വേണം. താൽപര്യമുള്ളവർ ജില്ലയിലെ ഏതെങ്കിലും ടൂറിസം കേന്ദ്രത്തെ കുറിച്ചോ കണ്ണൂരിന്റെ തനത് കലകളെ കുറിച്ചോ ഭക്ഷണ രീതി അടക്കമുള്ള സവിശേഷതകളെകുറിച്ചോ 50 വാക്കിൽ കവിയാതെ തയ്യാറാക്കിയ കണ്ടന്റ്റ് സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം.

കണ്ടന്റ് റൈറ്റർ കാറ്റഗറി രണ്ട്; തെയ്യത്തെ കുറിച്ചുള്ള വിവരണം എഴുതാൻ കഴിയുന്ന സമാന മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മുൻപരിചയം തെളിയിക്കന്ന രേഖകളും അഞ്ചിൽ കുറയാത്ത തെയ്യങ്ങളുടെ സവിശേഷതകളെ കുറിച്ച് തയ്യാറാക്കിയ കണ്ടന്റും സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം.

ഡിസൈനേഴ്‌സ്: ടൂറിസവുമായി ബന്ധപ്പെട്ട ബ്രോഷറുകൾ, ലീഫ്ലെറ്റ് തുടങ്ങിയവ ചെയ്യാൻ താൽപര്യമുള്ളവർ അപേക്ഷിക്കാം. സമാന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മുൻപ് ചെയ്ത വർക്കുകൾ ഒരു കവറിലും ഓരോ വർക്കിനും ആവശ്യമായ തുക കാണിച്ചുള്ള ക്വാട്ട് മറ്റൊരു കവറിലുമാക്കി നൽകണം.
അപേക്ഷകൾ ഒക്ടോബർ 21 രാവിലെ 11 ന് മുൻപായി ഡിടിപിസി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8590855255.


🆕 അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ചുനക്കര പഞ്ചായത്തില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമാക്കിയവരും സേവന താല്‍പര്യമുള്ളവരുമായ വനിതകളായിരിക്കണം.  2024 ജനുവരി ഒന്നാം തീയതി 18 വയസ്സ് തികഞ്ഞവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. പട്ടികജാതി വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എസ്.എസ്.എല്‍.സി തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എട്ടാം ക്ലാസ്സ് ജയിച്ചവരേയും വര്‍ക്കര്‍ തസ്തികളിലേക്ക് പരിഗണിക്കും. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം.  വിധവയാണെങ്കില്‍ വിധവാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 17ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2382583.


🆕 പ്രൊജക്ട് നഴ്‌സ് നിയമനം; കൂടിക്കാഴ്ച 15 ന്

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് നഴ്‌സിനെ നിയമിക്കുന്നു. ചുരുങ്ങിയത് സെക്കന്റ് ക്ലാസോടെയുള്ള ജി.എന്‍.എം വിജയമാണ് യോഗ്യത. ബി.എസ്.സി നഴ്‌സിങ്/പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ചിലുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: പ്രതിമാസം 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15ന് രാവിലെ 10 മണിക്ക് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.


🆕 കുടുംബശ്രീയില്‍ അക്കൗണ്ടന്റ്

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2254104.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!