ഐ.എസ്.ആർ.ഒ-യിൽ 24 ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ വിവിധ തസ്തികകളിലായി 24 അവസരം.
ഐ.എസ്.ആർ.ഒ.യുടെ വിവിധ സെൻററുകളിലും ചണ്ഡീഗഢിലെ സെമി കണ്ടക്ടർ ലബോറട്ടറിയിലുമാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- എം.ബി.എ.യും (എച്ച്.ആർ / ബിസിനസ് അഡ്മിനിസട്രേഷൻ) ഒരുവർഷത്തെ സൂപ്പർവൈസറി കപ്പാസിറ്റി പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : അക്കൗണ്ടസ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- എ.സി.എ/എഫ്.സി.എ/എ.ഐ.സി.ഡബ്ലൂ.എ.അല്ലെങ്കിൽ
- ഫിനാൻസ് /ബാങ്കിങ് എം.ബി.എയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ
- എം.കോമും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
- ബി.കോമും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : പർച്ചേസ് ആൻഡ് സ്റ്റോർ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 12
യോഗ്യത :
- മാർക്കറ്റിങ് മെറ്റീരിയൽസ് മാനേജ്മെൻറ് എം.ബി.എയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ
- മെറ്റീരിയൽ മാനേജ്മെൻറിൽ ബിരുദം / ബിരുദാനന്തര ബിരുദ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ
- ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ
- ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പർച്ചേസ് ആൻഡ് സ്റ്റോർ മേഖലയിലായിരിക്കണം പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
21.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : 250 രൂപ.
ഇൻറർനെറ്റ് ബാങ്കിങ് ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഓഫ്ലൈനായി എസ്.ബി.ഐ ബ്രാഞ്ച് വഴിയും ഫീസടയ്ക്കാം.
എസ്.സി / എസ്.ടി / വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനായി www.isro.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |