Government JobsIT/Cyber JobsJob NotificationsLatest Updates
ഭുവനേശ്വർ ഐ.ഐ.ടിയിൽ 83 അനധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24
ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി) അനധ്യാപക തസ്തികകളിലെ 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവുമുണ്ട്.
തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 21
- യോഗ്യത : ബിരുദം/തത്തുല്യവും സർക്കാർ/അർധസർക്കാർ/കേന്ദ്ര സ്വയംഭരണസ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ അക്കാദമിക് സ്റ്റോർ പർച്ചേസ് മെറ്റീരിയൽ മാനേജ്മെന്റ്, പബ്ലിക് റിലേഷൻസ് വിഭാഗങ്ങളിൽ രണ്ടുവർഷത്തെ പരിചയവും. കംപ്യൂട്ടറിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് സ്പീഡും വേഡ് എക്സെൽ, പവർ പോയിന്റ് തുടങ്ങിയവയിൽ പ്രാവീണ്യവുമുണ്ടായിരിക്കണം.
- പ്രായപരിധി : 32 വയസ്സ്.
- ശമ്പളം : 25,000-81,000 രൂപ
തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടന്റ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കൊമേഴ്സിൽ ബിരുദം/തത്തുല്യവും ഐ.സി.എസ്.ഐ/ഐ.സി.ഡബ്ല്യു.എ/സി.എ. ഇന്ററും ഇന്റേണൽ ഓഡിറ്റ്സ്/ഓഡിറ്റ് വർക്കുകൾ, ഫൈനൽ അക്കൗണ്ട്സ്, ഫിനാൻസ്, ബജറ്റ് തുടങ്ങിയവയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. വേഡ്, എക്സൽ പവർ പോയിന്റ്, ടാലി/അക്കൗണ്ടിങ് സോഫ്റ്റ്വേറുകളിൽ പ്രാവീണ്യവുമുണ്ടായിരിക്കണം.
- പ്രായപരിധി : 32 വയസ്സ്.
- ശമ്പളം : 25,000-81,000 രൂപ.
മറ്റ് ഒഴിവുകൾ :
- അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ-4 ,
- ജൂനിയർ സൂപ്രണ്ട്-3,
- ജൂനിയർ ലൈബ്രറി ഇൻഫർമേഷൻ സൂപ്രണ്ട്-2,
- ഫിസിയോതെറാപ്പിസ്റ്റ്-1,
- ജൂനിയർ ടെക്നികൽ സൂപ്രണ്ട്-9,
- ജൂനിയർ പതോളജിസ്റ്റ്-1,
- ജൂനിയർ ടെക്നീഷ്യൻ ഒഴിവ്-20,
- ജൂനിയർ ലാബ് അസിസ്റ്റൻറ്-6,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (അഡ്മിൻ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, പ്ലമ്പർ, കാർപ്പെന്റർ)-10.
വിശദ വിവരങ്ങൾ www.iitbbs.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിച്ച ശേഷം ഹാഡ് കോപ്പി അയച്ചുകൊടുക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24.
ഹാഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 04.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |