Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

കോസ്റ്റ് ഗാർഡിൽ 350 നാവിക്/യാന്ത്രിക് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി) , നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) , യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

350 ഒഴിവാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.

ജൂലായ് 02 മുതൽ അപേക്ഷ സമർപ്പിക്കാം.

പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


ഒഴിവുകൾ :

  • നാവിക് (ജനറൽ ഡ്യൂട്ടി) – 260 ,
  • നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) -50 ,
  • യാന്ത്രിക് (മെക്കാനിക്കൽ) -20 ,
  • യാന്ത്രിക് (ഇലക്ട്രിക്കൽ) -13 ,
  • യാന്ത്രിക് (ഇലക്ട്രോണിക്സ്) -07

തസ്‌തികയുടെ പേര് : നാവിക് (ജനറൽ ഡ്യൂട്ടി) 

  • യോഗ്യത : മാത്‍സ് , ഫിസിക്സ് പഠിച്ച് 10 + 2 പാസായിരിക്കണം.

തസ്‌തികയുടെ പേര് : നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)

  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.

തസ്‌തികയുടെ പേര് : യാന്ത്രിക് 

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം.
  • മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ (റേഡിയോ / പവർ) ഡിപ്ലോമ.
  • അല്ലെങ്കിൽ പ്ലസ്ടുവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ (റേഡിയോ / പവർ) ഡിപ്ലോമ.
  • ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ (റേഡിയോ / പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

പ്രായം : 18-22 വയസ്സ്.

  • നാവിക് (ജി.ഡി) , യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31 – നും ഇടയിൽ ജനിച്ചവരാ യിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • നാവിക് (ഡി.ബി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31 – നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുപ്പ് രീതി , അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങൾക്കായി www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!