ഇൻകംടാക്സിൽ 24 ഒഴിവ് | കായികതാരങ്ങൾക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18

ഇൻകംടാക്സിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് കായികതാരങ്ങൾക്ക് അവസരം.
പ്രിൻസിപ്പൽ ചീഫ് കമ്മിഷണറുടെ (കൊൽക്കത്ത&സിക്കിം) ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
2019, 2020, 2021 വർഷങ്ങളിലെ ഒഴിവിലേക്കാണ് വിജ്ഞാപനം.
ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ഇൻകം ടാക്സ് ഇൻസ്പെക്ടർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം/തത്തുല്യം.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : ടാക്സ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബിരുദം/തത്തുല്യം, ഡേറ്റ എൻട്രി സ്പീഡ് (മണിക്കൂറിൽ 8000 കീ ഡിപ്രഷൻ).
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : പത്താം ക്ലാസ്/തത്തുല്യം.
- പ്രായപരിധി : 18-25 വയസ്സ്. (അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ബാധകമാണ്).
ഫുട്ബോൾ (പുരുഷൻ,വനിത), ബാസ്കറ്റ് ബോൾ (പുരുഷൻ), വോളിബോൾ (പുരുഷൻ), ക്രിക്കറ്റ് (പുരുഷൻ), കബഡി (പുരുഷൻ), ബ്രിഡ്ജ് (പുരുഷൻ), ചെസ് (പുരുഷൻ), അത്ലറ്റിക്സ് (പുരുഷൻ,വനിത), ജിംനാസ്റ്റിക്സ് (വനിത) എന്നിവയാണ് അർഹത നേടിയിരിക്കേണ്ട കായിക ഇനങ്ങൾ.
വിശദവിവരങ്ങളും അപേക്ഷാഫോമും www.incometaxindia.gov.in, www.incometaxkolkata.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Additional Commissioner of Income Tax,
Headquarters (Personnel & Establishment),
ISI Floor,
Room No.14,
Aayakar Bhawan, P-7,
Chowringhee Square,
Kolkata-700069
എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |