Please wear masks while going out in public places.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesPalakkadTeaching Jobs

പാലക്കാട് ഐ.ഐ.ടി.യിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03

പാലക്കാട് ഐ.ഐ.ടി.യിൽ അധ്യാപക – അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡേറ്റാ സയൻസ് , മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസാസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നിവയാണ് അധ്യാപക തസ്തികകൾ.

കൗൺസലർ , ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ , ഹോർട്ടികൾച്ചർ ഓഫീസർ , അസിസ്റ്റൻറ് രജിസ്ട്രാർ , രജിസ്ട്രാർ തസ്തികകളിലാണ് അനധ്യാപക ഒഴിവുകൾ.

അധ്യാപക തസ്തികകൾ :

മാത്തമാറ്റിക്സിന് ന്യൂമറിക്കൽ അനാലിസിസും ഡേറ്റാ സയൻസിന് മെഷീൻ ലേണിങ് , റീ-ഇൻഫോഴ്ൻസ്‌മെന്റ് ലേണിങ് , ഡേറ്റാ മൈനിങ് , നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് , കംപ്യൂട്ടർ വിഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമാണ് സ്പെഷ്യലൈസേഷൻ വിഷയങ്ങൾ.

അടിസ്ഥാന യോഗ്യത : പിഎച്ച്.ഡി.യാണ് അടിസ്ഥാന യോഗ്യത.

പ്രവർത്തനപരിചയം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

പ്രായം : അസിസ്റ്റൻറ് പ്രൊഫസർക്ക് 40 വയസ്സും അസാസിയേറ്റ് പ്രൊഫസർക്ക് 45 വയസ്സുമാണ് ഉയർന്ന പ്രായം.

അനധ്യാപക തസ്തികകൾ :

തസ്‌തികയുടെ പേര് : കൗൺസലർ 

  • യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി , നാലുവർഷത്തെ പരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ഹോർട്ടികൾച്ചർ ഓഫീസർ 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കുറഞ്ഞത് 66 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ /ഫോറസ്ട്രിയിൽ ബിരുദം / ബിരുദാനന്തര ബിരുദം.
  • ബിരുദധാരികൾക്ക് എട്ട് വർഷത്തെയും ബിരുദാനന്തരബിരുദധാരികൾക്ക് അഞ്ച് വർഷത്തെയും പരിചയം വേണം.
  • പ്രായപരിധി : 46 വയസ്സ്.

തസ്‌തികയുടെ പേര് : ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ 

  • യോഗ്യത : ബിരുദവും ബി.പി.ഇ.ഡി.യും തത്തുല്യവും (60 ശതമാനം മാർക്ക്) , മൂന്നുവർഷത്തെ പരിചയവും.
  • പ്രായപരിധി : 32 വയസ്സ്.

അപേക്ഷാഫീസ് : 100 രൂപ.

വനിതകൾക്കും എസ്.സി/എസ്.ടി. , ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.

Important Links
Official Notification for Faculty Click Here
Official Notification for Non-Teaching Position Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!