Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

വ്യോമസേനയിൽ 174 സിവിലിയൻ ഒഴിവ് | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

ഇന്ത്യൻ എയർഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിൽ 174 ഒഴിവ്.

പരസ്യ വിജ്ഞാപനനമ്പർ : 04/2021/DR.

നേരിട്ടുള്ള നിയമനം.

Job Role Group ‘C’ Posts
Qualification 10th/12th/Graduate/Diploma/ITI
Total Vacancies 174
Experience Freshers/Experienced
Stipend Level 1 to 4
Job Location Across India
Application Last Date 20 September 2021

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സൂപ്രണ്ട് (സ്റ്റോർ)

  • യോഗ്യത : ബിരുദം.
    അല്ലെങ്കിൽ തത്തുല്യം.
    പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
    ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ

  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • സ്റ്റോറിലും അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)

  • യോഗ്യത : മെട്രിക്കുലേഷനും കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.

തസ്തികയുടെ പേര് : പെയിൻറർ , കാർപെൻറർ (സ്കിൽഡ്)

  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
  • ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
  • അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ വിമുക്തഭടനായിരിക്കണം.

തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : മെസ് സ്റ്റാഫ്

  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • യോഗ്യത : പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം : 18-25 വയസ്സ്.

ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എഴുത്തു പരീക്ഷയിൽ എൽ.ഡി.സി തസ്തികയിൽ ജനറൽ ഇൻറലിജൻസ് , ഇംഗ്ലീഷ് ലാംഗ്വേജ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ജനറൽ അവയർനസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

എം.ടി.എസ് , ഹൗസ് കീപ്പിങ് , മെസ് സ്റ്റാഫ് തസ്തികയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ജനറൽ ഇംഗ്ലീഷ് , ജനറൽ അവയർനസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷകൾ അവശ്യരേഖകളുമായി അതത് എയർ ഫോഴ്സ് സ്റ്റേഷൻ / യൂണിറ്റിലേക്കാണ് അയക്കേണ്ടത്.

അപേക്ഷാകവറിന് പുറത്ത് Application For the Post of …….. and category against advertisement no.04/2021/DR എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.

Important Links
Notification & Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!