FDDI : 53 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 02
Footwear Design & Development Institute (FDDI) Notification 2022 : കേന്ദ്ര വ്യവസായ , വാണിജ്യ മന്ത്രാലയത്തിനുകീഴിൽ നോയിഡയിലുള്ള ഫൂട്ട്-വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
53 ഒഴിവുണ്ട്.
രാജ്യത്തെ വിവിധ കാമ്പസുകളിലായിരിക്കും നിയമനം.
കരാർ നിയമനമാണ്.
തുടക്കത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം.
ആവശ്യമെങ്കിൽ നീട്ടിനൽകും.
എട്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി വരെ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
ഡിപ്പാർട്ട്മെന്റുകൾ :
ഫൂട്ട്-വെയർ , റീട്ടെയിൽ , പ്രൊമോഷൻസ് ആൻഡ് അഡ്മിഷൻസ് , എച്ച്.ആർ.ആൻഡ് അഡ്മിൻ , എൻജിനീയറിങ് മെയിന്റനൻസ് , സ്റ്റുഡന്റ്സ് അഫയേഴ്സ് ആൻഡ് എക്സാമിനേഷൻ , ഫാഷൻ , ലതർ ഗുഡ്സ് ആൻഡ് ആക്സസറീസ് , ഫൂട്ട്-വെയർ.
തസ്തികകൾ :
ജൂനിയർ ഫാക്കൽറ്റി , ഫാക്കൽറ്റി , സീനിയർ ഫാക്കൽറ്റി ഗ്രേഡ്- I , സീനിയർ ഫാക്കൽറ്റി ഗ്രേഡ്- II , ചീഫ് ഫാക്കൽറ്റി , ജനറൽ മാനേജർ , ഡെപ്യൂട്ടി ജനറൽ മാനേജർ , സീനിയർ മാനേജർ , ജൂനിയർ ഓഫീസ് എക്സിക്യുട്ടീവ് , ജൂനിയർ എൻജിനീയർ – മെക്കാനിക്കൽ മെയിന്റനൻസ് , അസിസ്റ്റന്റ് മാനേജർ , ജൂനിയർ ലാബ് അസിസ്റ്റന്റ് , ലാബ് അസിസ്റ്റന്റ് , സീനിയർ ലാബ് അസിസ്റ്റന്റ്.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.fddiindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഗൂഗിൾ ലിങ്ക് വഴി സമർപ്പിക്കണം.
ഒപ്പം അപേക്ഷയും ബന്ധപ്പെട്ട രേഖകളും കവറിലാക്കി വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയക്കുകയും വേണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 02.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |