ഡൽഹി സബോർഡിനേറ്റ് സർവീസ് : 7236 അധ്യാപക/അനധ്യാപക ഒഴിവ്
മൂന്നുറോളം ഒഴിവുകൾ ക്ലറിക്കൽ തസ്തികകളിൽ | തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലൂടെ
DSSSB Notification 2021 : ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്‌മെന്റിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഹിന്ദി)
ഒഴിവുകളുടെ എണ്ണം : 1107
യോഗ്യത :
- മോഡേൺ ഇന്ത്യൻ ലാംഗേജിൽ(എം.ഐ.എൽ.)ബി.എ.(ഓണേഴ്സ്).അല്ലെങ്കിൽ ഇലക്റ്റീവ് സബ്ജക്ടായി എം.ഐ.എൽ.പഠിച്ച ബി.എ. അല്ലെങ്കിൽ തത്തുല്യം.
- എം.ഐ.എൽ.ബിരുദം അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽ നിന്ന് സാഹിത്യ രത്തൻ.
- ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം.
- ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.സി.ഇ. നൽകുന്ന സി.ടെക്.യോഗ്യതയും ഉണ്ടായിരിക്കണം.
പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ട്രെയിൻസ് ഗ്രാജുവേറ്റ് ടീച്ചർ (നാച്ചുറൽ സയൻസ്)
ഒഴിവുകളുടെ എണ്ണം : 1864
തസ്തികയുടെ പേര് : ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മാത്ത്സ്)
ഒഴിവുകളുടെ എണ്ണം : 2155
തസ്തികയുടെ പേര് : ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്)
ഒഴിവുകളുടെ എണ്ണം : 1181
യോഗ്യത :
- ബിരുദം അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്,നാച്ചുറൽ /ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം.
- ഫിസിക്സ്,കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവർക്ക് ടി.ജി.ടി. (നാച്ചുറൽ സയൻസ്/ഫിസിക്കൽ സയൻസ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്/ഇക്കണോമിക്സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് സോഷ്യൽ സയൻസ് വിഭാഗത്തിലേക്കും അപേക്ഷിക്കാം.
- ട്രെയിനിങ് എജുക്കേഷൻ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം.
പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ബംഗാളി)
ഒഴിവുകളുടെ എണ്ണം : 1 (മെയിൽ)
യോഗ്യത :
- മോഡേൺ ഇന്ത്യൻ ലാംഗ്വേജിൽ (എം.ഐ.എൽ.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കിൽ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എൽ. പഠിച്ച ബി.എ.അല്ലെങ്കിൽ തത്തു ല്യം എം.ഐ.എൽ. ബിരുദം. അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽനിന്ന് സാഹിത്യ രത്തൻ.
- ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.ഇ. നൽകുന്ന സി.ടെറ്റ്.യോഗ്യതയുമുണ്ടായിരിക്കണം
പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ടീച്ചർ പ്രൈമറി)
ഒഴിവുകളുടെ എണ്ണം : 494
യോഗ്യത : സീനിയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം.2 വർഷത്തെ എലമെൻററി എജുക്കേഷൻ ഡിപ്ലോമ/നാലു വർഷത്തെ ബാച്ചിലർ ഓഫ് എലമെൻററി എജുക്കേഷൻ/സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമ. അല്ലെങ്കിൽ ബിരുദവും രണ്ട് വർഷത്തെ എലമെൻററി എജുക്കേഷൻ ഡിപ്ലോമയും.
യോഗ്യത : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ടീച്ചർ (നഴ്സറി)
ഒഴിവുകളുടെ എണ്ണം : 74
യോഗ്യത :
- സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്/ഇൻറർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം.
- നഴ്സറി ടീച്ചർ എജുക്കേഷൻ പ്രോഗ്രാം ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
- സെക്കൻഡറി ലെവലിൽ ഹിന്ദി പഠിച്ചിരിക്കണം
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 278
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും
പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : കൗൺസിലർ
ഒഴിവുകളുടെ എണ്ണം : 50
യോഗ്യത :
- സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദം.
- കൗൺസിലിങ് സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ സൈക്കോളജി/കൗൺസിലിങ് സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/ സൈക്കോളജി ബിരുദാനന്തര ബിരുദം.
- ഹിന്ദി സെക്കൻഡറി തലത്തിൽ വിഷയമായി പഠിച്ചിരിക്കണം.
- ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ അഭിലഷണീയം
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ഹെഡ് ക്ലാർക്ക്
തസ്തികയുടെ പേര് : 12
യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ടീച്ചർ (പ്രൈമറി)
ഒഴിവുകളുടെ എണ്ണം : 120
യോഗ്യത :
- പ്ലസ് ടു പാസ്. രണ്ട് വർഷത്തെ പ്രൈമറി എജുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ഇ.ടി.ഇ./ജെ.ബി.ടി./ഡി.ഐ. ഇ.ടി./ബി.ഇ.ഐ.എഡ്. സർട്ടിഫിക്കറ്റ്.
- പത്താം ക്ലാസ്സിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.
- സി.ടെറ്റ് പാസായിരിക്കണം.
- കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : പത്-വാരി
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- ബിരുദം അല്ലെങ്കിൽ തത്തുല്യം.
- കംപ്യൂട്ടർ പ്രൊഫിഷൻസിയും ഉർദു/ഹിന്ദി പരിജ്ഞാനവും അഭിലഷണീയം
പ്രായപരിധി : 21-27 വയസ്സ്.
അപേക്ഷാഫീസ് : 100 രൂപ.
വനിതകൾ/എസ്.സി./എസ്.ടി./ ഭിന്നശേഷി/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്
രണ്ട് Tier പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയുടെ സിലബസിന്റെ വിശദവിവരങ്ങൾക്കായി വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Dates | |
---|---|
Opening Date of Application | 25/05/2021 (25th May, 2021) |
Closing Date of Application | 24/06/2021 (24th June, 2021) |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |