ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28,മാർച്ച് 07
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ എറണാകുളത്ത് പ്രവർത്തനമാരംഭിച്ച ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫൈനിൽ വിവിധ തസ്തികകളിലേക്കും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപിനുമായി അപേക്ഷ ക്ഷണിച്ചു.
- അസോസിയേറ്റ് / അസിസ്റ്റന്റ്,
- പ്രോജക്ട് അസോസിയേറ്റ് ,
- അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഇലക്ട്രോണിക്സ് / മെറ്റീരിയൽ / ഇൻസ്ട്രുമെന്റേഷനിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ടെക്.
- അല്ലെങ്കിൽ ഇലക്ട്രോണിക്സ് / മെറ്റീരിയൽ / ഫിസിക്സിൽ 60 ശതമാനം മാർക്കോടെയുള്ള എം.എസ്.സി. അല്ലെങ്കിൽ ഇലക്ട്രോണിക്സ് / മെറ്റീരിയൽ/ ഇൻസ്ട്രുമെന്റേഷൻ / ഫിസിക്സിൽ 60 ശതമാനം മാർക്കോടെയുള്ള എം.ടെക്.
- അവസാനവർഷ എം.ടെക് വിദ്യാർഥികൾക്കും അപേക്ഷിക്കാം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സയൻസ് / എൻജിനീയറിങ് / ടെക്നോളജിയിൽ ഡോക്ടറൽ ബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ നാച്വറൽ സയൻസിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : സയന്റിഫിക് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബിരുദവും ഇംഗ്ലീഷ് പ്രാവീണ്യവും.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ അയക്കേണ്ട വിധം
www.duk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയ്ക്കൊപ്പം യോഗ്യതാരേഖകളുടെ പ്ലാൻ ചെയ്ത പകർപ്പും അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് www.duk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
ഉദ്യോഗാർഥികളുടെ യോഗ്യതയും പ്രവൃത്തിപരിചയവുമെല്ലാം പരിഗണിച്ച് ആറ് ഫെലോഷിപ്പുകളാകും നൽകുക.
കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലാകും നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് I
- യോഗ്യത : എൻജിനീയറിങ് / സയൻസ് / ടെക്നോളജിയിൽ ഡോക്ടറൽ ബിരുദം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് II
- യോഗ്യത : എൻജിനീയറിങ് / സയൻസ് / ടെക്നോളജിയിൽ ഡോക്ടറൽ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് II
- യോഗ്യത : എൻജിനീയറിങ് / സയൻസ് / ടെക്നോളജിയിൽ ഡോക്ടറൽ ബിരുദവും ആറു വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 42 വയസ്സ്
www.duk.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷയും യോഗ്യതാ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പും സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |