തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03
തപാൽ വകുപ്പിന്റെ കീഴിൽ ന്യൂഡൽഹിയിലുള്ള മെയിൽ മോട്ടോർ സർവീസിൽ വിവിധ തസ്തികകളിലായി 15 ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ
ഒഴിവുകളുടെ എണ്ണം : 09
യോഗ്യത :
- പത്താം ക്ലാസ് ,
- ലൈറ്റ് – ഹെവി വെഹിക്കിൾ ലൈസൻസുകൾ , ലൈറ്റ് വെഹിക്കിളും ഹെവി വെഹിക്കിളും ഓടിച്ചുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ,
- അറ്റകുറ്റപ്പണികളിലുള്ള പരിചയം.
- ഹോംഗാർഡായോ സിവിൽ വളണ്ടിയറായോ പ്രവർത്തിച്ച മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
ശമ്പളം : 19,900 – 63,200 രൂപ.
തസ്‌തികയുടെ പേര് : ഡിസ്പാച്ച് റൈഡർ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- മോട്ടോർ സൈക്കിൾ , ത്രീവീലർ , ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവ ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ്.
- എട്ടാം ക്ലാസിലെ വിജയം അഭിലഷണീയം (നിയമാനുസൃത വയസ്സിളവുണ്ട്).
ശമ്പളം : 19,900-63,200 രൂപ.
അപേക്ഷാഫോമും വിശദ വിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷാഫോമും ജനന സർട്ടിഫിക്കറ്റ് , യോഗ്യതാസർട്ടിഫിക്കറ്റുകൾ , പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ , സംവരണം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് , ഡ്രൈവിങ് ലൈസൻസ് , സാങ്കേതികയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സാക്ഷ്യപ്പെടുത്തി സ്പീഡ് പോസ്റ്റിലോ രജിസ്ട്രേഡ് തപാലിലോ അയയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം :
The Senior Manager ,
Mail Motor Service ,
C – 121 ,
Naraina Industrial Area Phase I ,
Naraina ,
New Delhi – 110028.
കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയെന്ന് വിജ്ഞാപനത്തിൽ നിർദേശിച്ച രീതിയിൽ രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03.
Important Links | |
---|---|
Staff Car Driver : Official Notification | Click Here |
Dispatch Rider : Official Notification | Click Here |
More Details | Click Here |