Government JobsJob NotificationsLatest UpdatesNursing/Medical Jobs
ടോക്സിക്കോളജി റിസർച്ചിൽ 34 ടെക്‌നിക്കൽ സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 5
ലഖ്നൗവിലെ സി.എസ്.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചിൽ 34 ഒഴിവുകളുണ്ട്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 31 (ജനറൽ – 17 , ഇ.ഡബ്ലൂ.എസ് – 3 , എസ്.സി – 3 , എസ്.ടി – 3 , ഒ. ബി.സി – 5)
- യോഗ്യത : ബയോളജി / കെമിസ്ട്രി/ മാത്‌സ് /സ്റ്റാറ്റിസ്റ്റിക്സ്/ ലൈബ്രറി സയൻസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിലോ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ.
- പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 51294 രൂപ.
തസ്‌തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ എന്നിവയിൽ ബി.ഇ/ ബി.ടെക് അല്ലെങ്കിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം.
- 55 ശതമാനം മാർക്കുണ്ടായിരിക്കണം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 63924 രൂപ.
www.iitrindia.org എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ രണ്ടിന് രാവിലെ 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് :100 രൂപ.
വനിതകൾ , എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ തുടങ്ങിയവർ ഫീസടയ്ക്കേണ്ടതില്ല.
ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും തപാലിലയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 5.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |