കൊച്ചിൻ ഷിപ്യാർഡിൽ 358 അപ്രൻറിസ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 4
കൊച്ചിൻ ഷിപ്യാർഡിൽ 358 അപ്രൻറിസ് അവസരം .
ഒരുവർഷത്തെ പരിശീലനമായിരിക്കും .
വൊക്കേഷണൽ അപ്രൻറിസ് , ട്രേഡ് അപ്രൻറിസ് എന്നീ വിഭാഗങ്ങളിലാണ് അവസരം .
ഒരുതവണ പരിശീലനം കഴിഞ്ഞവർക്കും ഇപ്പോൾ പരിശീലനത്തിലായിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല .
ഒഴിവുകളുടെ എണ്ണം , യോഗ്യത ,സ്റ്റൈപ്പൻഡ് എന്നിവ ചുവടെ ചേർക്കുന്നു
കാറ്റഗറി I – ടെക്‌നീഷ്യൻ ( വൊക്കേഷണൽ ) അപ്രൻറിസ് :
- ഒഴിവുകളുടെ എണ്ണം : 08
- ഒഴിവുള്ള വിഭാഗങ്ങൾ : അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ – 1 , കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജ്മെൻറ്- 2 , ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി- 1 , ഫുഡ് ആൻഡ് റസ്റ്റോറൻറ് മാനേജ്മെൻറ്- 3 , ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ- 1
- സ്റ്റൈപ്പൻഡ് : 9,000 രൂപ.
- യോഗ്യത : ബന്ധപ്പെട്ട വിഷയങ്ങളിലെ വി.എച്ച്.എസ്.ഇ പാസായിരിക്കണം .
കാറ്റഗറി – II ട്രേഡ് അപ്രൻറിസ് :
- ഒഴിവുകളുടെ എണ്ണം : 350
- ഒഴിവുള്ള ട്രേഡുകൾ : ഇലക്‌ട്രീഷൻ – 47 , ഫിറ്റർ -36 , വെൽഡർ- 47 , മെഷിനിസ്റ്റ്- 10 , ഇലക്‌ട്രോണിക് മെക്കാനിക്ക്- 15 , ഇൻസ്ട്രുമെൻറ്
മെക്കാനിക്ക്- 14 , ഡോട്സ്മാൻ ( മെക്കാനിക്ക് ) – 6 , ഡോട്സ്മാൻ ( സിവിൽ ) – 4 , പെയിൻറർ- 10 , മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ 10 , ഷീറ്റ് മെറ്റൽ വർക്കർ- 47 , - ഷിപ്പ്റൈറ്റ് വുഡ് ( കാർപ്പെൻറർ ) -20 , മെക്കാനിക്ക് ഡിസൽ- 37 , ഫിറ്റർ പൈപ്പ് ( പ്ലംബർ ) – 37 , റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക് – 10 .
- സ്റ്റൈപ്പൻഡ് : 8,000 രൂപ .
- യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. പാസായിരിക്കണം . തത്തുല്യ യോഗ്യതയുള്ളവർ ഇക്വലൻസി സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം .
പ്രായപരിധി : അപ്രൻറിസ് നിയമപ്രകാരം .
തിരഞ്ഞെടുപ്പ് :
കേരളത്തിൽ നിന്നുള്ളവർക്കാണ് പരിഗണന .
യോഗ്യതാമാർക്കിൻറ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിക്കും .
ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധരേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പരിശോധനയ്ക്ക് ഹാജരാക്കണം .
പരിശോധനയ്ക്കുശേഷം തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻറ അടിസ്ഥാനത്തിൽ മെഡിക്കൽ ഫിറ്റ്നസ് അനുസരിച്ച് നിയമിക്കപ്പെടും .
അപേക്ഷിക്കേണ്ട സമർപ്പിക്കേണ്ട വിധം
- www.cochinshipyard.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുമുൻപ് വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം , ജാതി എന്നിവയുടെ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം .
അപേക്ഷിക്കുന്നതിനൊപ്പം ലഭിക്കുന്ന രജിസ്റ്റർ നമ്പർ സൂക്ഷിക്കണം .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക .
Important Dates | |
---|---|
അപേക്ഷ സമർപ്പിക്കൽ തീയതി | 15.07.2020 മുതൽ 04.08.2020 വരെ |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 4
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |