കൊച്ചി ഷിപ്യാർഡിൽ സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്
കരാർ അടിസ്ഥാനത്തിൽ നിയമനം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 11.
Cochin Shipyard Limited (CSL) Notification 2024 for Safety Assistant Post : കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) ഒഴിവുള്ള സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം.
ഒഴിവ്: 34 (ജനറൽ-23, ഒ.ബി. സി.-4, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-3).
ശമ്പളം:
- ആദ്യവർഷം: 23,300 രൂപ,
- രണ്ടാം വർഷം: 24,000,
- മൂന്നാം വർഷം: 24,800 രൂപ.
യോഗ്യത:
- പത്താംക്ലാസ് വിജയിച്ചിരിക്കണം.
- സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള ഒരു വർഷ ഡിപ്ലോമ (സേഫ്റ്റി/ഫയർ).
പൊതുമേഖലാസ്ഥാപനങ്ങൾ/ ഫാക്ടറി/കൺസ്ട്രക്ഷൻ കമ്പനി/ എൻജിനീയറിങ് കമ്പനിയിൽ സേഫ്റ്റിയിൽ ഒരു വർഷ പരിശീലനമോ/ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
പ്രായം: 30 വയസ്സ് കവിയരുത്. (11-06-2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.
ആകെ മാർക്ക്: 100 (ഫിസിക്കൽ ടെസ്റ്റ്- 30, പ്രാക്ടിക്കൽ ടെസ്റ്റ്-70).
അപേക്ഷാഫീസ്: 200 രൂപ (എസ്.സി/ എസ്.ടി. വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല).
അപേക്ഷ സമർപ്പിക്കേണ്ട വിധം
കൊച്ചിൻ ഷിപ്പ്യാർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 11.
വിശദ വിവരങ്ങൾക്ക് www.cochinshipyard.in വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
More Info | Click Here |