കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ ഡേറ്റ എൻട്രി ജോലി നേടാൻ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജൂലൈ 25

C-DIT Data Entry Job Notification 2023 : കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഫോട്ടോ/PDF എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നതിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും തികച്ചും താൽക്കാലികമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
C-DIT Data Entry Job Notification 2023
➤ സ്ഥാപനം : Central for Development of Imaging Technology
➤ ജോലി തരം : Kerala Govt Job
➤ നിയമനം : താൽക്കാലികം
➤ ആകെ ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
➤ ജോലിസ്ഥലം : കേരളത്തിലുടനീളം
➤ പോസ്റ്റിന്റെ പേര് : ഇമേജ്/PDF എഡിറ്റർ
➤ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 2023 ജൂലൈ 10
➤ അവസാന തീയതി : 2023 ജൂലൈ 25
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.cdit.org
Vacancy Details
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി വിവിധ പ്രൊജക്ടുകൾ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി ഇമേജ്/ PDF എഡിറ്റിംഗ് പേഴ്സണൽ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
പ്രത്യേകിച്ച് പ്രായപരിധി വിജ്ഞാപനത്തിൽ പറയുന്നില്ല. അതുകൊണ്ട് യോഗ്യതയുള്ള ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.
Educational Qualifications
➤ പ്ലസ് ടു പാസായിരിക്കണം
➤ ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ്ങിൽ 6 മാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം
➤ കുറഞ്ഞത് 1mbs സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
Salary Details
തരുന്നവർക്കുകൾ പൂർത്തീകരിച്ച് തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കുന്നതാണ്. ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും TDS/ നികുതികൾ എന്നിവ എടുക്കുന്നതായിരിക്കും.
How to Apply?
➤ താല്പര്യമുള്ള വ്യക്തികൾ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
➤ 2023 ജൂലൈ 25 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം
➤ നിങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ് (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ)
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
C-DIT Data Entry Job Notification 2023 : Important Links |
|
---|---|
Official Notification | Click Here |
Apply Online | Click Here |