Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ബോർഡർ റോഡ്സിൽ 876 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 09

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബി.ആർ.ഒ) ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ 876 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

(വിജ്ഞാപന നമ്പർ : 02/2022)

  • സ്റ്റോർ കീപ്പർ ടെക്നിക്കൽ-377,
  • മൾട്ടി സ്‌കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്)-499 എന്നിങ്ങനെയാണ് ഒഴിവ്.

പുരുഷന്മാർക്ക് മാത്രമാണ് അവസരം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ശാരീരികശേഷി പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുണ്ടാവും.

പുണെയിലുള്ള ജി.ആർ.ഇ.എഫ് സെന്ററിലായിരിക്കും ടെസ്റ്റുകൾ നടത്തുക.

തസ്തികയുടെ പേര്, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ ടെക്നിക്കൽ

  • യോഗ്യത : പ്ലസ്ടു/തത്തുല്യം, വാഹനങ്ങളുടെയും എൻജിനീയറിങ് ഉപകരണങ്ങളുടെയും സ്റ്റോർ കീപ്പിങ്ങിൽ അറിവുണ്ടായിരിക്കണം. സ്റ്റോഴ്സ് സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ പ്രവർത്തനപരിചയമുള്ളവർക്കും പ്രതിരോധ വകുപ്പിന്റെ സ്ഥാപനങ്ങളിൽനിന്ന് സ്റ്റോർ മാൻ ടെക്നി ക്കൽ ക്ലാസ്സ് ടു കോഴ്സ് പാസ്സായവർക്കും മുൻഗണന ലഭിക്കും.
  • പ്രായം : 18-27 വയസ്സ്.
  • ശമ്പളം : 19,900-63,200 രൂപ

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്)

  • പത്താംക്ലാസ്/തത്തുല്യം. മെക്കാനിക് മോട്ടോർ/വെഹിക്കിൾസിൽ ഐ.ടി.ഐ/ഐ.ടി.സി/എൻ.സി.വി.ടി/എസ്.സി.വി.ടി. അല്ലെങ്കിൽ പ്രതിരോധ വകുപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് ഡ്രൈവർ പ്ലാന്റ് ആൻഡ് മെക്കാനിക്കൽ ട്രാൻസ്പോർട്ടിൽ നേടിയ ക്ലാസ്സ് ടു കോഴ്സ്.
  • പ്രായം : 18-25 വയസ്സ്.
  • ശമ്പളം : 18,000-56,900 രൂപ.

ശാരീരിക യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി, വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

കേന്ദ്ര ഗവ.ജീവനക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ് : 50 രൂപ (എസ്.സി, എസ്.ടി. വിഭാഗക്കാർ ക്ക് ബാധകമല്ല).

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.bro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയതോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതോ ആയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 09.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!