ബാങ്ക് ഓഫ് ബറോഡയിൽ 391 മാനേജർ/ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലായി 391 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെൽത്ത് മാനേജ്മെന്റ് സർവീസ് ഡിപ്പാർട്ട്മെന്റിൽ,
- സീനിയർ റിലേഷൻഷിപ്പ് മാനേജർ-326 ,
- ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ -50 എന്നിങ്ങനെയാണ് ഒഴിവ്.
കരാർ നിയമനമാണ്.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാനേജ്മെന്റിൽ ദ്വിവത്സര ഫുൾ ടൈം പി.ജി ഡിപ്ലോമ.
- എൻ.ഐ.എസ്.എം / ഐ.ആർ.ഡി.എ പോലുള്ള റഗുലേറ്ററി സർട്ടിഫിക്കേഷൻ.
സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് രണ്ടുവർഷത്തെയും ഇ – വെൽത്ത് റിലേഷൻഷിപ്പ് മാനേജർക്ക് ഒന്നര വർഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായം : സീനിയർ വെൽത്ത് മാനേജർക്ക് 24-35 വയസ്സും ഇ – വെൽത്ത് റിലേഷൻഷിപ്പ് മാനേജർക്ക് 23-35 വയസ്സുമാണ് പ്രായം.
അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ് :
വനിതകൾക്കും എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ.
മറ്റുള്ളവർക്ക് 600 രൂപ.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09 .
ഈ ഒഴിവുകൾ കൂടാതെ ഐ.ടി. സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 15 ഒഴിവിലേക്കും (ഡേറ്റാ സയന്റിസ്റ്റ് -9 , ഡേറ്റാ എൻജിനീയർ -5) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
മൂന്ന് ഗ്രേഡുകളിലായാണ് ഈ ഒഴിവ്.
അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 06.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.co.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |