Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKollamLatest Updates

ചവറ ഐ.ആർ.ഇ.എൽ അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

ഐ.ആർ.ഇ.എൽ. (ഇന്ത്യ) ചവറയിലെ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് , ടെക്നീഷ്യൻ , വൊക്കേഷണൽ , ഗ്രാജ്വേറ്റ് വിഭാഗങ്ങളിലായി 46 ഒഴിവുണ്ട്.

ട്രേഡ് അപ്രന്റിസ് :

ഒഴിവുകൾ :

  • ഫിറ്റർ -11 ,
  • ഇലക്ട്രീഷ്യൻ -4 ,
  • എം.ആർ.എ.സി – 1 ,
  • മൈൻ സൂപ്പർവൈസർ -1 ,
  • എ.എ.ഒ (പി) -2 ,
  • പ്ലംബർ -3 ,
  • വെൽഡർ -3 ,
  • മെക്കാനിക് ഡീസൽ – 2 ,
  • മെഷിനിസ്റ്റ് -2

യോഗ്യത : എ.എ.ഒ. (പി) ട്രേഡിലേക്ക് ബി.എസ്.സി കെമിസ്ട്രിയും മറ്റ് ട്രേഡുകളിലേക്ക് അതത് ട്രേഡിലെ ഐ.ടി.ഐയും.

വൊക്കേഷണൽ അപ്രന്റിസസ് (പ്ലസ് ടു) :

ഒഴിവുകൾ :

  • എം.എൽ.ടി – 1 ,
  • ഓഫീസ് സെക്രട്ടറിഷിപ്പ് -2 ,
  • അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് -1 ,
  • മാർക്കറ്റിങ് ആൻഡ് സെയിൽസ് -1

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ വി.എച്ച്.എസ്.സി.

ഗ്രാജുവേറ്റ് അപ്രന്റിസ് :

ഒഴിവുകൾ :

  • സിവിൽ -1 ,
  • മെക്കാനിക്കൽ 4 ,
  • ഇലക്ട്രിക്കൽ -1 ,
  • ഇൻസ്ട്രുമെന്റേഷൻ -1

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടക്.

ടെക്നീഷ്യൻ അപ്രന്റിസ് :

ഒഴിവുകൾ :

  • മെക്കാനിക്കൽ -2 ,
  • ഇലക്ട്രിക്കൽ -2 ,
  • സിവിൽ -1

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

കാലാവധി :

ട്രേഡ് അപ്രന്റിസ് വിഭാഗത്തിലെ എ.എ.ഒ (പി) യിൽ ഒന്നരവർഷവും മറ്റെല്ലാ ട്രേഡ് ഈ വിഷയത്തിനും ഒരു വർഷവുമാണ് കാലാവധി.

പ്രായപരിധി : 18-25 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി

(എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.

  • ട്രേഡ് /വൊക്കേഷണൽ അപ്രന്റിസുകൾ apprenticeshipindia.com -ലും
  • ഗ്രാജുവേറ്റ് / ടെക്നീഷ്യൻ അപ്രന്റിസുകൾ www.mhrdnats.gov.in -ലും രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ : വിജ്ഞാപനവും അപേക്ഷാഫോമിന്റെ മാതൃകയും www.irel.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ

The DGM (L&ER/(HR & A) ,
IREL (India) Limited ,
Chavara ,
Kollam District ,
Kerala – 691583

എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!