Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള ഗവർണറുടെ ഔദ്യോഗിക വസതിയിൽ അലക്കുകാരൻ തസ്തികയിൽ ഒഴിവ്; 52600 രൂപ വരെ ശമ്പളം

രാജ്ഭവനിൽ ധോബി തസ്തികയിലെ ജീവനക്കാരൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്

Kerala Governor Raj Bhavan Job (Application invited for governors dhobi job in raj bhavan Kerala) : സംസ്ഥാന ഗവർണർ ആരിഫ് ഖാന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ധോബി(അലക്കുകാരൻ) തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിന് വിജ്ഞാപനമിറക്കി.

23,700 മുതൽ 52,600 രൂപ വരെ ശമ്പളത്തിലാണ് നിയമനം.

വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താത്പര്യമുള്ളവർ നവംബർ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

അപേക്ഷയിൽ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം കൂടെ നിർബന്ധമായും സമർപ്പിക്കണം.

പൊതുഭരണ വകുപ്പിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

രാജ്ഭവനിൽ ധോബി തസ്തികയിലെ ജീവനക്കാരൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

നിലവിലുള്ള ജോലി ചെയ്യുന്ന വകുപ്പില്‍ നിന്നുള്ള നിരാക്ഷേപപത്രം, ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്‍റ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പൊതുഭരണ വകുപ്പിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.



Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!