ആകാശവാണിയിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 18.
Akashvani Recruitment Notification 2024 : ആകാശവാണി കോഴിക്കോട് പ്രാദേശികവാർത്താ വിഭാഗത്തിൽ എഡിറ്റോറിയൽ എക്സിക്യൂട്ടീവ്/ ന്യൂസ് റീഡർ- കം – ട്രാൻസ്ലേറ്റർ (മലയാളം) തസ്തികയിലേക്ക് പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു.
രണ്ടുവർഷ മുഴുവൻ സമയ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എഡിറ്റോറിയൽ എക്സിക്യൂട്ടീവ്/ ന്യൂസ് റീഡർ- കം – ട്രാൻസ്ലേറ്റർ (മലയാളം)
ഒഴിവുകളുടെ എണ്ണം : 01
ശമ്പളം : 40000-50000 രൂപ
യോഗ്യത:
- ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ പി.ജി. ഡിപ്ലോമ, കുറഞ്ഞത് മൂന്നുവർഷം വാർത്താ പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം.
- ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യവും പ്രക്ഷേപണയോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം.
പ്രായം: 58 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
പ്രസാർഭാരതിയുടെ applications.prasarbharati.org വെബ് ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസ്സം നേരിട്ടാൽ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം nsdrnudeskapplications@gmail.com എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 18.
വിശദ വിവരങ്ങൾക്ക് prasarbharati.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Official Website | Click Here |