Latest UpdatesEngineering JobsGovernment JobsJob Notifications
ഫിസിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 13 റിസർച്ച് സ്റ്റാഫ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

ഡി.ആർ.ഡി.ഒ.ക്ക് കീഴിൽ ഡൽഹിയിലുള്ള ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസിൽ 13 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ലൈഫ് സയൻസസ്/ ഹ്യൂമൻ ഫിസിയോളജി / ബയോകെമിസ്ട്രി / ബയോമെഡിക്കൽ സയൻസസ് / ബയോടെക്നോളജി / ബയോഫിസിക്സ് /മോളിക്കുലാർ ബയോളജി / സുവോളജി / ബയോഇൻഫർമാറ്റിക്സ്/ ജെനറ്റിക്സ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഇ/ എം.ടെക്, നെറ്റ്.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹ്യൂമൻ ഫിസിയോളജിയിൽ പിഎച്ച്.ഡി അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് / എം.ഇ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം പി.ഡി.എഫ് ഫയലായി hrd@dipas.drdo.in എന്ന ഇ – മെയിലിലേക്കയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |